ഇന്ത്യൻ വിഭവങ്ങളുടെ തനതു രുചികളോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നവർ ധാരാളമുണ്ട്. ഇപ്പോഴിതാ തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്നും ഇന്ത്യൻ രുചിയോടുള്ള പ്രിയം പങ്കുവെച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് തനിക്ക് ഇന്ത്യൻ വിഭവങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ച് സായ് പങ്കുവച്ചിരിക്കുന്നത്.
ചനാ മസാലയും നാനുമാണ് തനിക്കേറെ ഇഷ്ടമെന്ന് പറയുകയാണ് സായ്. ധാരാളം ഇന്ത്യൻ റെസ്റ്ററന്റുകൾ തായ്വാനിലുണ്ടെന്നും അവിടെയുള്ളവർക്ക് ഈ രുചികൾ ഇഷ്ടമാണെന്നും സായ് പറയുന്നു.
നിരവധി ഇന്ത്യൻ റെസ്റ്ററന്റുകളുടെ ഭവനമാകാൻ തായ്‌വാന് ഭാഗ്യം ലഭിച്ചിട്ടുണ്ട്, തായ്‌വാനിലെ ജനങ്ങൾക്ക് അവ ഇഷ്ടവുമാണ്. ചനാമസാലയും നാനുമാണ് ഞാൻ തിരഞ്ഞെടുക്കാറുള്ളത്, ചായ എപ്പോഴും തന്നെ ഇന്ത്യയിലേക്കുള്ള യാത്രകളിലേക്കും വൈവിധ്യവും വർണാഭവുമായ രാജ്യത്തിന്റെ ഓർമകളിലേക്കും കൊണ്ടുപോകും. എന്താണ് നിങ്ങളുടെ പ്രിയപ്പെട്ട ഇന്ത്യൻ വിഭവങ്ങൾ?- എന്നാണ് സായ് ട്വീറ്റ് ചെയ്തത്.
#Taiwan is lucky to be home to many Indian restaurants, & Taiwanese people love them. I always go for chana masala and naan, while #chai always takes me back to my travels in #India, and memories of a vibrant, diverse & colourful country. What are your favourite Indian dishes? pic.twitter.com/IJbf5yZFLY
— 蔡英文 Tsai Ing-wen (@iingwen) October 15, 2020
ഇന്ത്യൻ താലി നിറച്ച തളികയുടെ ചിത്രവും പങ്കുവച്ചാണ് സായ് ട്വീറ്റ് ചെയ്തത്. അധികം വൈകാതെ തന്നെ ട്വീറ്റ് സമൂഹമാധ്യമത്തിൽ വൈറലായി. ഇരുപതിനായിരത്തിൽപ്പരം ലൈക്കുകളാണ് ട്വീറ്റിനു ലഭിച്ചത്. സായ് കഴിച്ചിരിക്കേണ്ട മറ്റു ഇന്ത്യൻ വിഭവങ്ങളെക്കുറിച്ചും പലരും ചിത്രത്തിനു കീഴെ കമന്റ് ചെയ്യുന്നുണ്ട്.
Content Highlights: Taiwan President Tweets About Indian Food, Reveals Her Favourite Dishes