ചിപ്‌സ്,കോണ്‍ഫ്‌ളെക്‌സ്,നൂഡില്‍സ്..സിഎസ്‌കെയുടെ കുട്ടി ആരാധികയ്ക്ക് സ്വിഗ്ഗി നല്‍കിയ സര്‍പ്രൈസ്!


2 min read
Read later
Print
Share

Photo: Screen grabbed from Tweets

ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റ് ഒരു ഗെയിം മാത്രമല്ല, നമ്മെ എല്ലാവരേയും ഒന്നിപ്പിക്കുന്ന മതവും വികാരവുമൊക്കെയാണ്. ഓരോ മാച്ചിനുശേഷവും ജയത്തെ കരഘോഷങ്ങളോടെ വരവേല്‍ക്കുകയും തോല്‍വിയില്‍ നിരാശരാവുകയും ചെയ്യുന്നവരാണ് കൂടുതലും. ക്രിക്കറ്റ് പ്രേമികളായ ഇന്ത്യക്കാര്‍ക്ക് ആകാംക്ഷയുടെ ദിനങ്ങളാണ് ഐപിഎല്‍ സീസണ്‍. തങ്ങളുടെ ടീമിന്റെ പ്രകടനം കാണാന്‍ കിലോമീറ്ററുകളോളം യാത്രചെയ്തുപോകുന്നവര്‍ വരെയുണ്ട്.

ഐപിഎല്ലില്‍ ധാരാളം ഫാന്‍സുള്ള ടീമാണ് ചെന്നൈ സൂപ്പര്‍കിങ്‌സ്. മഹേന്ദ്രസിങ് ധോണി നയിക്കുന്ന സിഎസ്‌കെയ്ക്ക് പ്രായഭേദമന്യേ രാജ്യത്തുടനീളം ആരാധകരുണ്ട്. സെമി-ഫൈനല്‍ തുടങ്ങാറായതോടെ ആരാധകര്‍ കടുത്ത ആവേശത്തിലാണ്. സിഎസ്‌കെയുടെ ജേഴ്‌സിയുടെ നിറമായ 'മഞ്ഞ'കൊണ്ട് ഒരു കൊച്ചുകുട്ടി ചെയ്ത വ്യത്യസ്തമായ രീതിയിലുള്ള പിന്തുണയ്ക്ക് സ്വിഗ്ഗി ആപ്പ് നല്‍കിയ മധുരോധിതമായ സര്‍പ്രൈസാണ് ഇപ്പോള്‍ ട്വിറ്ററില്‍ തരംഗം.

@bhavanakohli5 എന്ന ട്വിറ്റര്‍ ഐഡിയില്‍നിന്നും ഷെയര്‍ ചെയ്യപ്പെട്ട ഒരു പോസ്റ്റില്‍നിന്നാണ് സംഭവങ്ങളുടെ തുടക്കം. ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ കടുത്ത ആരാധികയും തന്റെ ബന്ധുവുമായ പെണ്‍കുട്ടി ടീമിനെ പിന്തുണയ്ക്കാനായി ടിവിയ്ക്കുമുന്നില്‍ ഇരിക്കുന്നത് വീട്ടിലുള്ള മഞ്ഞ നിറത്തിലെ എല്ലാ കളിപ്പാട്ടങ്ങളും മറ്റ് വസ്തുവകകളും അണിനിരത്തിയാണ്. ഈ ചിത്രമാണ് ഭാവന ട്വിറ്ററിലൂടെ പങ്കുവെച്ചത്. 'ഇങ്ങനെ ചെയ്താല്‍ ടീമിന് വിജയിക്കാനാവുമെന്നാണ് അവള്‍ കരുതുന്നത്' എന്നും ഭാവന പോസ്റ്റിനൊപ്പം കുറിച്ചിരുന്നു. മേയ് 19-ന് ഷെയര്‍ ചെയ്യപ്പെട്ട ഈ പോസ്റ്റ് ധാരാളമാളുകള്‍ ഏറ്റെടുത്തിരുന്നു. 24 ലക്ഷം വ്യൂസും കുട്ടി ആരാധികയുടെ നിഷ്‌കളങ്കതയേയും അഭിനിവേശത്തേയും അഭിനന്ദിച്ചുകൊണ്ട് നൂറുകണക്കിനു കമന്റുകളും പോസ്റ്റിനു താഴെ നിറഞ്ഞിരുന്നു.

സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടും ഭാവനയുടെ പോസ്റ്റിനോട് പ്രതികരിച്ചിരുന്നു. എന്നാല്‍, സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണത്തിലൂടെ മാത്രം ഒതുക്കാതെ, കുട്ടിയുടെ ടീം സ്പിരിറ്റിനുള്ള അഭിനന്ദനമായി തങ്ങളുടെ ഗ്രോസറി ഡെലിവറി ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മഞ്ഞ നിറത്തില്‍ ലഭ്യമായ എല്ലാ ഭക്ഷ്യസാധനങ്ങളും കുട്ടിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് ഇവര്‍ തന്നെ ഷെയര്‍ ചെയ്ത പോസ്റ്റില്‍ രണ്ട് ബാസ്‌കറ്റുകള്‍ നിറയെ ചിപ്‌സും കോണ്‍ഫ്‌ളേക്‌സും മാഗി നൂഡില്‍സുമൊക്കെയായി കുട്ടി ഇരിക്കുന്നത് കാണാം. 'ഞങ്ങളുടെ ആപ്പില്‍ ലഭ്യമായ കുറച്ച് മഞ്ഞനിറത്തിലെ സാധനങ്ങള്‍ കൂടി ഈ കൊച്ചുസുന്ദരിക്ക് അയച്ചുകൊടുത്തു' എന്നാണ് പോസ്റ്റിനൊപ്പം അവര്‍ ചേര്‍ത്തത്. 'സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ട്' ഷെയര്‍ ചെയ്ത ട്വിറ്റര്‍ പോസ്റ്റിന് 8,70,000 വ്യൂസും 8,700 ലൈക്കുകളുമാണ് ഇതുവരെ ലഭിച്ചത്.

Content Highlights: swiggy instamart surprises chennai super kings fan girl with yellow food items

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
eggs

1 min

മുട്ട കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

Oct 3, 2023


representative image

1 min

ശരീരഭാരം കുറയ്ക്കണോ ; ഡയറ്റില്‍ നിന്നും ഒഴിവാക്കാം ഇവ

Oct 3, 2023


pineapple

1 min

ശരീരഭാരം കുറയ്ക്കാന്‍ പൈനാപ്പിള്‍ കഴിക്കാം

Oct 1, 2023


Most Commented