പ്രതീകാത്മക ചിത്രം (Photo: Sreejith P. Raj)
രാജ്യമെമ്പാടും വലിയ ആരവത്തോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. പലതരം കലാപരിപാടികളും പാപ്പാഞ്ഞിയെ കത്തിക്കലുമൊക്കെയായി വമ്പിച്ച ആഘോഷങ്ങളാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നാടൊട്ടുക്കും ഒരുങ്ങിയത്. ഈ ആഘോഷങ്ങളുടെ പ്രധാന ഘടകമാണ് ഭക്ഷണം. ഇപ്പോഴിതാ പുതുവര്‍ഷത്തലേന്നത്തെ ഇന്ത്യക്കാരുടെ ഭക്ഷണപ്രിയത്തിന്റെ കണക്ക് പുറത്ത് വിട്ടിരിക്കുകയാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി.
ഡിസംബര്‍ 31-ന് രാത്രി 10.25 വരെ തങ്ങള്‍ക്ക് 3.5 ലക്ഷം ബിരിയാണിയുടെ ഓഡറാണ് ലഭിച്ചതെന്ന് സ്വിഗ്ഗി പുറത്ത് വിട്ട കണക്കില്‍ വ്യക്തമാക്കുന്നു. അന്നേ ദിവസം സ്വിഗ്ഗിയിലൂടെ ഏറ്റവും കൂടുതല്‍ ഓഡര്‍ ചെയ്യപ്പെട്ട വിഭവവും ബിരിയാണിയാണ്. ഈ നേരത്തിനിടയ്ക്ക് 61,000 പിസകളും രാജ്യത്തൊട്ടാകെ അന്ന് ഓഡര്‍ ചെയ്തു. 9.18 വരെ 12,344 ഖിച്ചഡിയാണ് സ്വിഗ്ഗിയ്ക്ക് ഓഡര്‍ ലഭിച്ചത്. അന്ന് വൈകീട്ട് 7.20 വരെ 1.65 ലക്ഷം ബിരിയാണിയാണ് രാജ്യമൊട്ടാകെ സ്വിഗ്ഗി ഡെലിവറി ചെയ്തത്.
ഹൈദരാബാദിലെ റെസ്റ്റൊറന്റായ ബാവാര്‍ച്ചി 15 ടണ്‍ ബിരിയാണിയാണ് ഈ വര്‍ഷം തയ്യാറാക്കിയത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ തങ്ങളിലൂടെ ഏറ്റവും കൂടുതല്‍ ഓഡര്‍ ചെയ്ത വിഭവം ബിരിയാണിയാണന്ന് സ്വിഗ്ഗിയും സൊമാറ്റോയും വ്യക്തമാക്കിയിരുന്നു.
Content Highlights: swiggy delivers 3.5 lakh biryani orders on new years eve, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..