photo|instagram.com/foodie_incarnate/
രാജ്യത്തിലുടനീളമുള്ള വഴിയോരഭക്ഷണങ്ങളില്‍ പാനിപ്പൂരി ഒരു രാജാവാണ്. അത്രയധികം ആരാധകരുള്ള ഒരു ഭക്ഷണമാണിത്.ഇന്ത്യയുടെ ഏത് ഭാഗത്ത് വഴിയോരഭക്ഷണമായി ഇത് കിട്ടും. എരിവും മധുരവും പുളിയെല്ലാം ചേര്‍ന്ന രുചിയുള്ള ഇതിനോടുള്ള ഇഷ്ടം അത്ര വേഗത്തിലൊന്നും ഇല്ലതാകില്ല.
ഗോള്‍ഗപ്പയെന്ന പേരിലും ഇത് എല്ലാവര്‍ക്കും സുപരിചിതമാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഇതിനെക്കുറിച്ചുള്ള വീഡിയോകളും വൈറലാകുന്നത് പതിവാണ്. പാനിപ്പൂരിയില്‍ നടക്കുന്ന പരീക്ഷണങ്ങള്‍ക്കും കണക്കില്ല. വിചിത്രമായ കോമ്പിനേഷനുകളുമായി നിരവധി വഴിയോരകച്ചവടക്കാരാണ് പാനിപ്പൂരി വില്‍ക്കുന്നത്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്.
സൂറത്തില്‍ നിന്നുള്ള കച്ചവടക്കാരനാണ് വോള്‍ക്കാനോ ഗോള്‍ഗപ്പ എന്ന പേരില്‍ വ്യത്യസ്തമായൊരു തരം പാനിപ്പൂരി വില്‍ക്കുന്നത്. വേവിച്ചെടുത്ത ഉരുളക്കിഴങ്ങും കടലയും ചേര്‍ത്ത് വോള്‍ക്കാനോ പോലെയാക്കി വയ്ക്കുകയാണ് ആദ്യത്തെ പരിപാടി. ശേഷം മല്ലിയിലയും കടലയുമെല്ലാം ചേര്‍ത്തുണ്ടാക്കിയ ഗോള്‍ഗപ്പ പാനിയും ചേര്‍ത്താണ് സ്‌പെഷ്യല്‍ വോള്‍ക്കാനോ ഗോള്‍ഗപ്പയുണ്ടാക്കുന്നത്.
ഇതിനൊപ്പം പ്രത്യേക മസാലയും പാനിയുമെല്ലാം ചേര്‍ത്തുളള ചാട്ടും അയാള്‍ വില്‍ക്കുന്നുണ്ട്. വീഡിയോയ്ക്ക് വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചത്. വഴിയോരക്കച്ചവടക്കാരന്റെ സര്‍ഗാത്മകതയെ പ്രകീര്‍ത്തിച്ചും ചിലര്‍ വിമര്‍ശിച്ചും കമന്റുകളിട്ടുണ്ട്.
Content Highlights: Surat Street Vendor ,'Volcano Pani Puri,pani puri,street food,food


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..