പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാം ഈ പ്രകൃതിദത്ത മധുരങ്ങള്‍


2 min read
Read later
Print
Share

Representative Image | Photo: Gettyimages.in

മ്മുടെ ദൈനംദിനജീവിതത്തില്‍ പഞ്ചസാര പലര്‍ക്കും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. രാവിലെ കുടിക്കുന്ന ചായയില്‍ തന്നെ തുടങ്ങുന്നതാണ് പഞ്ചസാരയുടെ ഉപയോഗം. എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം വണ്ണം കൂട്ടുന്നത് മുതല്‍ പ്രമേഹത്തെ വരെ ബാധിക്കാം.

പഞ്ചസാരയിലൂടെ 100 മുതല്‍ 150 കലോറിയില്‍ കൂടുതല്‍ ശരീരത്തില്‍ എത്താന്‍ പാടില്ല പഠനങ്ങള്‍ പറയുന്നത്. അതേപോലെ പഞ്ചസാരയുടെ ഉപയോഗം തീര്‍ത്തും നിര്‍ത്താനും പലര്‍ക്കും കഴിയില്ല. എന്നിരുന്നാലും മനസ്സുവെച്ചാല്‍ ഒരു പരിധി വരെയൊക്കെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കും.

ആഘോഷങ്ങളിലും മറ്റും തയ്യാറാക്കുന്ന ഡെസേര്‍ട്ടുകളില്‍ പഞ്ചസാരയ്ക്ക് പകരം താഴെ പറയുന്ന നാല് പ്രകൃതിദത്ത മധുരങ്ങള്‍ ഉപയോഗിക്കാം. കൂടാതെ ദൈനംദിന ആവശ്യങ്ങളിലും ഈ മധുരങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

തികച്ചും പ്രകൃതിദത്തമായി ലഭിക്കുന്ന മധുരമാണ് ഒന്നാണ് തേന്‍. അതിനാല്‍ പഞ്ചസാരയ്ക്ക് പകരം തേന്‍ ഉപയോഗിക്കാം. തേനില്‍ 80 ശതമാനം പ്രകൃതിദത്ത പഞ്ചസാരയും 18 ശതമാനം വെള്ളവും ധാതുക്കള്‍, വിറ്റാമിന്‍, പ്രോട്ടീന്‍ എന്നിവ രണ്ടു ശതമാനവുമാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും തേനില്‍ അടങ്ങിയിട്ടുണ്ട്.

കോക്കോ ഷുഗറും പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്നതാണ്. കോക്കോ ഷുഗര്‍ എന്നറിയപ്പെടുന്ന നാളികേര പഞ്ചസാര തെങ്ങിന്‍ പൂക്കുല മുറിക്കുമ്പോള്‍ കിട്ടുന്ന നീരില്‍ നിന്നാണ് ഉണ്ടാക്കുന്നത്. ഇവയില്‍ സിങ്ക്, കാത്സ്യം, അയണ്‍ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

ഈന്തപ്പഴം പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്നതാണ്. വിറ്റാമിനുകൾ, പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഈന്തപ്പഴം. വിറ്റാമിൻ ബി6, ഫൈബർ, പൊട്ടാസ്യം, മഗ്‌നീഷ്യം, കോപ്പർ, മാംഗനീസ്, അയൺ തുടങ്ങിയവ ധാരാളമായി ഈന്തപ്പഴത്തിലുണ്ട്. പ്രമേഹമുള്ളവർക്കും ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്കും ഹൃദ്രോഗികൾക്കും കഴിക്കാവുന്നതാണ് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

ശർക്കരയും പഞ്ചസാരയ്ക്കു പകരം ഉപയോഗിക്കാവുന്നതാണ്. ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, പൊട്ടാസ്യം പോലുള്ള ധാതുകളും ശർക്കരയിൽ അടങ്ങിയിട്ടുണ്ട്. പഞ്ചസാര ഉപയോഗിക്കുന്നതിലൊക്കെ ശർക്കരയും ഉപയോഗിക്കാം.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)


Content Highlights: sugar,Sugar substitutes, diet plan, food

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
.

1 min

ദോശയോട് ഈ ക്രൂരത വേണ്ടായിരുന്നു; വിചിത്രമായ ചേരുവയെന്ന് ഭക്ഷണപ്രേമികള്‍

Jun 4, 2023


.

1 min

വീണ്ടും വൈറലായി പാനിപ്പൂരി ; ഇത്തവണ വോള്‍ക്കാനോ ഗോള്‍ഗപ്പ

Jun 2, 2023


.

1 min

ടിക് ടോക് പാചകപരീക്ഷണം; മുട്ട പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു

May 31, 2023

Most Commented