പ്രതീകാത്മക ചിത്രം | Photo: pics4news
കണ്ണൂര്‍: കേരളത്തിലെ 503 ഭക്ഷണശാലകള്‍ക്ക് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഹൈജീന്‍ സര്‍ട്ടിഫിക്കറ്റ്. ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കിയ ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കുമാണ് റേറ്റിങ് കിട്ടിയത്. എഫ്.എസ്.എസ്.എ.ഐ. (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ) രാജ്യവ്യാപകമായി നടപ്പാക്കുന്ന സ്റ്റാര്‍ റേറ്റിങ് സംവിധാനത്തിന്റെ ഭാഗമായാണിത്.
കഴിക്കാനെത്തുന്നവര്‍ക്ക് ഭക്ഷണശാലകളുടെ വൃത്തിയും ആഹാരത്തിന്റെ ഗുണനിലവാരവും റേറ്റിങ് വഴി അറിയാം. ഓരോ ജില്ലയില്‍നിന്നും ആദ്യഘട്ടം 4050 സ്ഥാപനങ്ങളുടെ പട്ടിക ഭക്ഷ്യസുരക്ഷാവകുപ്പ് നല്‍കിയിരുന്നു. ഈ സ്ഥാപനങ്ങളുടെ നാല്‍പ്പതോളം പ്രത്യേകതകള്‍ എഫ്.എസ്.എസ്.എ.ഐ. ചുമതലപ്പെടുത്തിയ ഏജന്‍സി പരിശോധിച്ചു.
- രണ്ടുവര്‍ഷത്തേക്കാണ് റേറ്റിങ്. അതുകഴിഞ്ഞ് വീണ്ടും പുതുക്കണം.
- റേറ്റിങ്ങുള്ള സ്ഥാപനങ്ങളുടെ പട്ടിക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലഭിക്കും.
- റേറ്റിങ് കുറവുള്ളവയ്ക്ക് അവ മെച്ചപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നേടാം. പരിശോധന തുടരും.
- മലപ്പുറത്താണ് കൂടുതല്‍ റേറ്റിങ് കിട്ടിയത്-66 എണ്ണം. അഞ്ചെണ്ണം മാത്രമുള്ള തിരുവനന്തപുരത്താണ് ഏറ്റവും കുറവ്.
- കൊല്ലം -28
- പത്തനംതിട്ട -19
- ആലപ്പുഴ -31
- കോട്ടയം -44
- ഇടുക്കി -18
- എറണാകുളം -57
- തൃശ്ശൂര്‍ -59
- പാലക്കാട് -55
- കോഴിക്കോട് -39
- വയനാട് -12
- കണ്ണൂര്‍ -45
- കാസര്‍കോട് -25
അടുക്കളയും അപ്പക്കൂടും കണ്ടുകൊണ്ട് ഭക്ഷണശാലകളില്‍ ആഹാരം കഴിക്കുന്നത് വലിയ മാറ്റമുണ്ടാക്കും. നല്ല ഭക്ഷണം നല്‍കുന്ന ഇടങ്ങളിലേക്ക് ആളുകള്‍ പോകാന്‍ തുടങ്ങും. സ്ഥാപനങ്ങള്‍ തമ്മില്‍ മികച്ച മത്സരമുണ്ടാകും. റേറ്റിങ് ജനത്തിനും സ്ഥാപനങ്ങള്‍ക്കും മികവ് നല്‍കും.
-വി.ആര്‍.വിനോദ്, (ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍)
സ്ഥാപിത താത്പര്യങ്ങള്‍ വരരുത്
സ്വകാര്യ ഏജന്‍സിയാണ് റേറ്റിങ്ങിനുവേണ്ടി പരിശോധന നടത്തുന്നത്. അതിനാല്‍ സ്ഥാപിത താത്പര്യങ്ങള്‍ കടന്നുകൂടാന്‍ സാധ്യതയുണ്ട്. ചെറുകിട സ്ഥാപനങ്ങള്‍ക്ക് അര്‍ഹതയുണ്ടായിട്ടും കിട്ടാത്ത അനുഭവം വരരുത്. സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചചെയ്ത് വേണം റേറ്റിങ് നല്‍കാന്‍.
- ജി.ജയ്പാല്‍, (കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍
സംസ്ഥാന പ്രസിഡന്റ്)
ആത്മവിശ്വാസം നല്‍കും
ഭക്ഷണം കഴിക്കുന്നവര്‍ക്കും സ്ഥാപനങ്ങള്‍ക്കും റേറ്റിങ് സംവിധാനം ഒരുപോലെ ആത്മവിശ്വാസം നല്‍കും. ഒരു നഗരത്തിലേക്ക് പുറമേ നിന്നെത്തുന്നവര്‍ക്ക് ഗുണനിലവാരവും ശുചിത്വവുമുള്ള ഭക്ഷണശാലകള്‍ കണ്ടെത്താമെന്നത് ഇതിന്റെ മേന്മയാണ്.
-റോയല്‍ നൗഷാദ്, (ബേക്കേഴ്സ് അസോസിയേഷന്‍ കേരള സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി)
ALSO WATCH | പൊതുപ്രവര്‍ത്തനം വരുമാനമാര്‍ഗമല്ല; പഞ്ചായത്ത് പ്രസിഡന്റ് C/o ചായക്കട
Content Highlights: star rating, hotels and resturant, food, healthy food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..