ലതരം ചായകളുടെ നാടുകൂടിയാണ് ഇന്ത്യ. ചായ കുടിക്കാതെ ഒരു ദിനം തുടങ്ങുന്നത് പലര്‍ക്കും ആലോചിക്കാന്‍ പോലും കഴിയില്ല. പലവിലയില്‍ പല നിലവാരത്തില്‍ സ്വാദിലെല്ലാം വ്യത്യസ്തതയോടെ ചായപ്പൊടികള്‍ വിപണിയില്‍ ലഭിക്കും. 16,400 രൂപയ്ക്ക് ലേലത്തില്‍ പോയ ചായപ്പൊടിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ ചായപ്രിയരെ അമ്പരപ്പിക്കുന്നത്. 

തമിഴ്‌നാട്ടിലെ കൂനൂരിലെ ഒരു സ്വകാര്യ ഫാക്ടറിയില്‍ ഉത്പാദിപ്പിച്ച സില്‍വര്‍ നീഡില്‍ വൈറ്റ് ടീ എന്ന ചായപ്പൊടിയാണ് ഇന്റര്‍നാഷണല്‍ ടീ ഓഷനില്‍ തിളങ്ങിയത്. സൗത്ത് ഇന്ത്യയില്‍ ഏറ്റവും വില നേടിയ ചായ എന്ന റെക്കോര്‍ഡും ഈ സില്‍വര്‍ നീഡില്‍ വൈറ്റ് ടീക്ക് ഇനി സ്വന്തം. 

സൂര്യനുദിക്കുന്നതിന് മുമ്പ് മഞ്ഞ് പറ്റിയിരിക്കുന്ന ഇലകളാണ് ഈ ചായക്ക് വേണ്ടി ശേഖരിക്കുന്നത്. പത്തേക്കര്‍ സ്ഥലത്ത് നിന്ന് അഞ്ച് കിലോ ഇലകള്‍ മാത്രമാണ് ഇത്തരത്തിലുള്ളവ ലഭിക്കുക. നിശ്ചിതതാപനിലയില്‍ പലഘട്ടങ്ങള്‍ കടന്നാണ് ഈ ചായയുടെ നിര്‍മാണം. ഇതില്‍ ഒരു കിലോ മാത്രമാണ് സില്‍വര്‍ നീഡില്‍ ചായപ്പൊടി ആയി ലഭിക്കുന്നത്. നാല് കിലോ സില്‍വര്‍ നീഡില്‍ ടീയാണ് ലേലത്തിന് വച്ചത്. 

Content Highlights: Special White Tea Silver Needle get record Price At International Tea Auction