പ്രതീകാത്മക ചിത്രം | Photo: A.F.P.
വ്യത്യസ്തമായ സംസ്‌കാരം കൊണ്ടും ഉത്സവാഘോഷങ്ങള്‍ക്കൊണ്ടും വ്യത്യസ്തമാണ് സ്‌പെയിന്‍. അവിടുത്തെ ഈ വ്യത്യസ്തത കൊണ്ട് ഒരുപാട് സഞ്ചാരികളുടെ ഇഷ്ട ഇടമാണ് സ്‌പെയിന്‍.
സ്‌പെയിനിലെ തക്കാളിയേറ് മത്സരം ഏറെ പ്രസിദ്ധമാണ്. സ്‌പെയിനില്‍ നടന്ന വ്യത്യസ്തമായ മറ്റൊരു തക്കാളി മത്സരമാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നത്. ഏറ്റവും മോശം തക്കാളിക്കുവേണ്ടി നടത്തിയ മത്സരമാണത്. മത്സരത്തില്‍ സ്‌പെയിനില്‍നിന്നുള്ള നിരവധി കര്‍ഷകരാണ് പങ്കെടുത്തത്. ഓരോരുത്തരും തങ്ങളുടെ കൃഷിയിടത്തില്‍ നിന്നുശേഖരിച്ച ഏറ്റവും മോശം തക്കാളികള്‍ മത്സരത്തിനെത്തിച്ചു. ഏറ്റവും മോശം തക്കാളി കൊണ്ടുവന്ന കര്‍ഷകനാണ് സമ്മാനം.
തക്കാളി ചെടി നട്ട് പൂവിടുമ്പോള്‍ പരാഗണത്തിനു സഹായിക്കുന്ന ഈച്ചകളുണ്ട്. പൂമ്പൊടി ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് എത്തിക്കുന്നത് ഈ ഈച്ചകളാണ്. ഇവയായിരിക്കാം തക്കാളി മോശമായി പോകാന്‍ കാരണമെന്ന് മത്സരത്തില്‍ പങ്കെടുത്ത ഒരു കര്‍ഷകന്‍ പറഞ്ഞു.
മാരിസോള്‍, വിന്‍സെറ്റെ മാര്‍ട്ടിന്‍സ് എന്നിവരാണ് ഈ വര്‍ഷത്തെ മത്സരത്തില്‍ ജേതാക്കളായത്. സ്പെയിനിലും പോര്‍ച്ചുഗീസിലും ലഭ്യമായ തൈരും പന്നിയിറച്ചും ചേര്‍ത്തുണ്ടാക്കുന്ന പ്രത്യേക വിഭവമാണ് ഇവര്‍ക്ക് സമ്മാനമായി നല്‍കിയത്.
Content highlights: spain organises ugliest tomato contest dozens of farmers participate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..