വൈറൽ വീഡിയോയിൽ നിന്ന് | Photo: Instagram
ഇന്ത്യയിലെ ഏറെ പ്രിയപ്പെട്ട സ്നാക്സുകളിലൊന്നാണ് പാനീപൂരി. വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റെസ്റ്റൊറന്റുകളിലും സ്പെഷ്യല്‍ വിഭവം ലഭ്യമാണ്. എരിവ്, പുളി, മധുരം തുടങ്ങി വിവിധ രുചികളിലുള്ള പാനി(വെള്ളം) ആണ് ഈ വിഭവത്തെ വ്യത്യസ്തമാക്കുന്നത്. ചെറിയ പൂരിയ്ക്കുള്ളില്‍ ഉരുളക്കിഴങ്ങ് കൂട്ട് നിറച്ചും ഒപ്പം പാനിയും ചേര്‍ത്താണ് പാനീപൂരി സാധാരണ വിളമ്പുന്നത്.
ഇപ്പോഴിതാ വ്യത്യസ്ത രുചികളിലുള്ള പത്ത് പാനീപൂരികള്‍ രുചിച്ച് നോക്കുന്ന ദക്ഷിണ കൊറിയന്‍ യുവതിയുടെ വീഡിയോ ആണ് സാമൂഹികമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. ഓരോ പാനീപൂരിക്കും അവര്‍ വീഡിയോയില്‍ റേറ്റിങ് കൊടുക്കുന്നുണ്ട്. ജല്‍ജീര, പുതിന, നാരങ്ങ, വെളുത്തുള്ളി തുടങ്ങി വ്യത്യസ്ത രുചികളിലുള്ള പാനീപൂരിയാണ് യുവതി രുചിച്ചറിയുന്നത്.
ഇതില്‍ നാരങ്ങ, വെളുത്തുള്ളി രുചികളിലുള്ള പാനീപൂരിക്ക് യുവതി കൂടുതല്‍ റേറ്റിങ് നല്‍കുന്നുണ്ട്. ഇതുവരെ ഒന്‍പത് ലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. 73000-ല്‍ പരം ലൈക്കുകളാണ് വീഡിയോ ലഭിച്ചിരിക്കുന്നത്.
ഒരു ഇന്ത്യക്കാരനായിട്ടും ഇത്രയധികം പാനീപൂരികള്‍ ഉണ്ടെന്നുള്ള കാര്യം ഇപ്പോഴാണ് അറിയുന്നതെന്ന് ഒട്ടേറെപ്പേര്‍ കമന്റ് ചെയ്തു.
Content Highlights: south korean woman tries pani puri, v iral video, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..