Photo: twitter.com|ChairmanSam
മഹാമാരി പടർന്നതിനു പിന്നാലെ സാമൂഹിക അകലവും മാസ്കുമൊക്കെ ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായി. കൊറോണയെ പ്രതിരോധിക്കാൻ കരുതലോടെ മാസ്ക് ഉപയോഗിക്കേണ്ടതിനെക്കുറിച്ച് ബോധവത്കരണങ്ങളും ഉണ്ടാവാറുണ്ട്. സാധാരണയായ ഭക്ഷണം കഴിക്കുമ്പോഴാണ് പലരും മാസ്ക് ഊരിവെക്കാറുള്ളത്. എന്നാൽ ഇനി അതിനുപോലും മാസ്ക് ഊരിവെക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കുകയാണ് ഒരു കൊറിയൻ കമ്പനി.
ഭക്ഷണം കഴിക്കും മുമ്പ് മൂക്കിന് മുകളിലേക്ക് നീക്കിവെക്കും വിധത്തിലുള്ള ഡിസൈനാണ് പുത്തൻ മാസ്കിന്റേത്. ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടുക്കുമ്പോഴുമൊക്കെ മാസ്ക് മൂക്കിന് മുകളിലേക്ക് മാറ്റാം. ദക്ഷിണ കൊറിയൻ കമ്പനിയായ അറ്റ്മാൻ ആണ് പുതിയ മാസ്ക് ഡിസൈനിനു പിന്നിൽ.
കോസ്ക് എന്ന പേരിലാണ് മാസ്ക് പുറത്തിറക്കിയിരിക്കുന്നത്. കോ, മാസ്ക് എന്നീ പദങ്ങൾ യോജിപ്പിച്ചാണ് കോസ്ക് എന്ന പേര് തയ്യാറാക്കിയിരിക്കുന്നത്. കൊറിയയിൽ മൂക്കിന് കോ എന്നാണ് പറയുന്നത്.
പത്തു മാസ്കുകളുള്ള ഒരു ബോക്സിന് 610 രൂപയാണ് വിലയീടാക്കുന്നത്. ഭക്ഷണം കഴിക്കുമ്പോൾ മാത്രം മൂക്കിന് മുകളിലേക്ക് മാറ്റുകയും അല്ലാത്തപ്പോൾ സാധാരണ മാസ്കുകൾ പോലെ ഉപയോഗിക്കുകയും ചെയ്യാം.
എന്നാൽ സാമൂഹിക മാധ്യമത്തിൽ ഈ മാസ്കിന്റെ പേരിൽ ട്രോളുകൾ നിറയുകയാണ്. വൈറസ് വായു വഴി പകരുമെങ്കിൽ മൂക്കിനു മുകളിൽ മാത്രം മാസ്ക് വെക്കുന്നതുകൊണ്ട് എന്താണ് ഗുണമെന്നാണ് വിമർശകരുടെ ചോദ്യം.
Content Highlights: South Korean company sells Kosk, a mask to cover your nose while you eat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..