വാരണാസിയിലെ വഴിയോരകച്ചവടക്കാര്‍ അപ്രതീക്ഷിതമായെത്തിയ അതിഥിയെ കണ്ട അമ്പരപ്പിലാണ്. അതും തങ്ങളുടെ കടയില്‍ നിന്ന 'ഗോല്‍ഗപ്പ' (പാനിപൂരി) കഴിക്കാനെത്തിയ ആളെ കണ്ട്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് അവരെ ഞെട്ടിച്ചെത്തിയ ആ വിരുന്നുകാരി. വാരാണസിയിലെ മഹാദേവ ക്ഷേത്ര സന്ദര്‍ശനത്തിനിടെയാണ് വഴിയോരക്കടയിലെ 'ബനാറസി ഗോല്‍ഗപ്പ' രുചിക്കാന്‍ കേന്ദ്രമന്ത്രി എത്തിയത്.

ഇന്ത്യന്‍ സ്ട്രീറ്റ് രുചികളില്‍ ഏറെ പ്രസിദ്ധമാണ് 'ഗോല്‍ഗപ്പ' (പാനിപൂരി). പാനിപൂരിയുടെ പന്തു പോലുള്ള രൂപമാണ് ഇത്.  ഗോല്‍ഗപ്പ പന്തുകളില്‍ വ്യത്യസ്ത സ്വാദു നിറച്ചാണ് ഇത് തയ്യാറാക്കുന്നത്. പനീര്‍, സ്വീറ്റ്‌കോണ്‍, പലതരം മാംസങ്ങള്‍ എന്നിങ്ങനെ പല രുചികള്‍ നിറച്ചതാണ് ഗോല്‍ഗപ്പ. 

ഒരു ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാനെത്തിയതാണ് സ്മൃതി ഇറാനി. ശേഷം ക്ഷേത്ര സന്ദര്‍ശനത്തിനായി പോകുന്നതിനിടെയാണ് പാനിപൂരി രുചിക്കാനായി മന്ത്രി ഈ കടയിലെത്തിയത്. ഭക്ഷണം കഴിച്ചിറങ്ങിയപ്പോള്‍ ചുറ്റുമുള്ളവര്‍ക്ക് അറിയേണ്ടത് ബനാറസി രുചിയെക്കുറിച്ച്. ചോദിച്ചപ്പോള്‍ 'ഹര്‍ ഹര്‍ മഹാദേവ് ' എന്നായിരുന്നു അതിന് മന്ത്രിയുടെ മറുപടി.

Content Highlights: Smriti Irani enjoys golgappas at a chaat shop in Varanasi