Representative Image| Photo: Gettyimages
അടുക്കളയിലെ തിരക്കിനിടയില്‍ അബദ്ധങ്ങള്‍ പറ്റാത്തവര്‍ വിരളമായിരിക്കും. പാലും കറികളും തുടങ്ങി പലതും അടിയില്‍ പിടിച്ചുപോകുന്നതും കരിഞ്ഞുപോകുന്നതും പലര്‍ക്കും അടുക്കളയില്‍ സംഭവിച്ചിട്ടുള്ള കാര്യമായിരിക്കും. ഇങ്ങനെ സംഭവിച്ചാല്‍ ചില ഭക്ഷണങ്ങള്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കാന്‍ പറ്റാറുണ്ട്. അത്തരത്തില്‍ പാല്‍ തിളച്ച് കരിഞ്ഞുപോയാല്‍ അതിന്റെ അരുചി എങ്ങനെ മാറ്റാമെന്ന് നോക്കാം.
പാല്‍ കരിഞ്ഞാല്‍ അതില്‍ ബാക്കി വരുന്ന പാലിന് നിറത്തിലും മണത്തിലും രുചിയിലും മാറ്റം വരും.കൂടുതല്‍ പേരും ബാക്കിയാകുന്ന പാല്‍ കളയുന്നതാണ് പതിവ്. ഇനി അങ്ങനെ സംഭവിച്ചാല്‍ ചില പൊടിക്കൈകള്‍ പരീക്ഷിക്കാം.
ഒന്നാമതായി ചെയ്യേണ്ടത് ഏത് പാത്രത്തില്‍ വച്ചാണോ പാല്‍ കരിഞ്ഞുപോയത് ആ പാത്രത്തില്‍ നിന്ന് പാല്‍ വേറൊരു പാത്രത്തിലേക്ക് മാറ്റുകയെന്നതാണ്. ഇതിലേക്ക് അരുചി മാറ്റാനായി മൂന്ന് ഏലയ്ക്ക പൊടിച്ച് ചേര്‍ക്കാം. ചായയും സ്മൂത്തിയുമെല്ലാം തയ്യാറാക്കാനുള്ള പാല്‍ ആണെങ്കില്‍ ഏലയ്ക്ക ചേര്‍ക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.
ഏലയ്ക്ക പോലെ തന്നെ കറുവപ്പട്ടയും പാലില്‍ പൊടിച്ചിടുന്നത് ചേര്‍ക്കുന്നത് കരിഞ്ഞ പാലിന്റെ അരുചി പോകാന്‍ സഹായകരമാകും.കരിഞ്ഞു പോയ പാലില്‍ മധുരത്തിനായി പഞ്ചസാര ചേര്‍ക്കുന്നതിന് പകരം ശര്‍ക്കര ചേര്‍ക്കുന്നതും കൂടുതല്‍ നല്ലതാണ്. ശര്‍ക്കര അരുചി ഇല്ലാതാക്കും.
കരിഞ്ഞുപോയ പാലിന്റെ ബാക്കിയുള്ളത് പരമാവധി അപ്പോള്‍ തന്നെ ഉപയോഗിച്ച് തീര്‍ക്കുക.അത് പിന്നീടുള്ള ഉപയോഗത്തിനായി മാറ്റിവെയ്ക്കരുത്.
Content Highlights: burnt milk,Milk,hack,kitchen,food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..