വാക്കിൽ മാത്രമല്ല, രുചിയിലും കൈവച്ചോ തരൂർ. തരൂരിന്റെ ഒരു റെസിപ്പി വലിയ ചർച്ചയായിരുന്നു സാമൂഹ്യമാധ്യമങ്ങളിൽ.

ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡുകളില്‍ കേമനായ ബേല്‍പൂരിയുടെ റെസിപ്പി തരൂര്‍ തയ്യാറാക്കിയതെന്ന പേരിലാണ് സന്ദേശം വാട്സാപ്പിൽ പ്രചരിച്ചത്. തരൂർ ടച്ചുള്ള പദപ്രയോഗം കൊണ്ട് സമ്പന്നമായിരുന്നു റെസിപ്പി. അതിന് രസകരമായൊരു പേരും നല്‍കിയിട്ടുണ്ട്.

ഇപ്പോൾ ഫോർവേഡ് ചെയ്തു കിട്ടിയതെന്ന് പറഞ്ഞ് തരൂർ തന്നെ ഈ രസികൻ റസിപ്പി ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാ്.

Content Highlights: Shashi taroor viral recipe