
മത്തിക്കറി(ഫയൽചിത്രം) (Photo: Jayesh P.)
കണ്ണൂര്‍: ചൂട് കൂടിയപ്പോള്‍ തണുപ്പ് തേടിപ്പോയ മത്തി 'അതിഥി'യായി മാത്രം അടുക്കളയിലെത്തുന്നു. കേരളതീരം വിട്ട് തമിഴ്നാട്, ആന്ധ്ര തീരങ്ങളില്‍നിന്നാണ് മത്തിയെത്തുന്നത്. ചൂട് കൂടിയപ്പോള്‍ ഉപരിതല മത്സ്യങ്ങളെല്ലാം കുറഞ്ഞതായി കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പിലെ ഡോ. എ.ബിജുകുമാര്‍ പറഞ്ഞു.
മത്തി നേരത്തേ കേരളതീരത്തുനിന്ന് പോയിരുന്നു. പടിഞ്ഞാറന്‍ തീരത്തേക്കാള്‍ കിഴക്കന്‍ തീരങ്ങളില്‍ ആഴവും തണുപ്പും കൂടിയതാണ് ഈ ദേശാടനത്തിന്റെ കാരണം.
മഴമാസങ്ങളില്‍ മീനുകളുടെ പ്രധാന ആഹാരമായ സൂക്ഷ്മജീവികളായ പ്ലവകങ്ങള്‍ കടലില്‍ കൂടിയ സമയമാണ്. മത്തിയടക്കമുള്ള ഉപരിതല മത്സ്യങ്ങള്‍ക്ക് ഇവ പ്രധാന ആഹാരമാണ്. പക്ഷേ കാലാവസ്ഥാമാറ്റം കാരണം മത്തി കേരളതീരത്തേക്ക് തിരിച്ചുവന്നില്ല. മത്തിക്കുവേണ്ടി മറുനാട്ടുകാരെ കാക്കാന്‍ തുടങ്ങി.
മത്തി പുറത്തുനിന്നാണ് കൂടുതലും വരുന്നതെന്ന് ഓള് കേരള ഫിഷ് മര്‍ച്ചന്റ് അസോസിയേഷന് ജില്ലാ സെക്രട്ടറി ആര്.എം.എ.മുഹമ്മദ് പറഞ്ഞു. 25 കിലോയ്ക്ക് 3000 രൂപയാണ് നല്‍കേണ്ടത്. വീടുകളിലെത്തുമ്പോള്‍ അത് 120 മുതല്‍ 150 രൂപ വരെ ആകും.
വലിയ മീനുകളായ ആവോലി ഗോവ, രത്നഗിരി ഭാഗത്തുനിന്നാണ് വരുന്നത്. അയക്കൂറ കര്‍ണാടകയില്‍നിന്ന് എത്തുന്നു. 700 രൂപ വരെ കിലോക്കുണ്ട്. അയല അഴീക്കല്‍ തീരത്തുനിന്ന് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. വലുതിന് 180 രൂപയും ചെറുതിന് 120 രൂപയുമുണ്ട്.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനുള്ള പ്രശ്നമാണ് മറ്റൊരു പ്രതിസന്ധി. മണ്ണെണ്ണക്ഷാമവും ഡീസല്‍ വിലവര്‍ധനയും തിരിച്ചടിയായെന്ന് അഴീക്കലിലെ സി.പി.അഭിലാഷ് പറഞ്ഞു. ചെറിയ വള്ളങ്ങളുടെ എന്ജിന് മണ്ണെണ്ണയും വേണം. ഇപ്പോള്‍ 81 രൂപയാണ്. അതും കിട്ടാനില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..