സമൂസ (Photo: Sreejith P. Raj)
ഇന്ത്യയിലെമ്പാടും ഏറെ പ്രചാരത്തിലുള്ള സ്നാക്സ് ആണ് സമൂസ. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, പാകിസ്താന്, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെല്ലാം ഏറെ ആരാധകരുള്ള സ്നാക്സാണിത്. ചില പാശ്ചാത്യരാജ്യങ്ങളിലും സമൂസ ഇന്ന് ലഭ്യമാണ്. വെജ്, നോണ്‍ വെജ് രുചികളിലും ലഭ്യമാണെന്നത് ഈ വിഭവത്തിന് പ്രിയമേറ്റുന്നു.
എന്നാല്‍, ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ സമൂസ നിരോധിച്ചിരിക്കുകയാണ്. രാജ്യത്തെ ഏതെങ്കിലും പൗരന്മാര് ഈ വിഭവം തയ്യാറാക്കുകയോ കഴിക്കുകയോ ചെയ്താല്‍ കടുത്ത ശിക്ഷയാണ് ലഭിക്കുക. സൊമാലിയയിലെ തീവ്രവാദ സംഘടനയായ അല്‍-ഷബാബാണ് സമൂസയ്ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. സൊമാലിയായില്‍ ഇപ്പോള്‍ നടക്കുന്ന ആഭ്യന്തര യുദ്ധം നയിക്കുന്ന സംഘടനയാണിത്. 2011 മുതലാണ് സൊമാലിയയില്‍ സമൂസയ്ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.
സമൂസയ്ക്ക് നിരോധനമേര്‍പ്പെടുത്തിയതിന് ഔദ്യോഗിക വിശദീകരണമൊന്നും സംഘടന ഇതുവരെയും നല്‍കിയിട്ടില്ലെങ്കിലും അതിന്റെ ത്രികോണാകൃതിയാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ക്രിസ്തീയ വിശ്വാസപ്രകാരമുള്ള 'പരിശുദ്ധ ത്രീത്വം'(പിതാവ്, പുത്രന്, പരിശുദ്ധാത്മാവ്) എന്ന സങ്കല്‍പ്പവുമായി സാദൃശ്യമുണ്ടെന്നാണ് ഇവരുടെ വാദം. സമൂസ പൂര്‍ണമായും 'പാശ്ചാത്യ'മാണെന്ന് അവര്‍ വാദിക്കുന്നു.
പത്താം നൂറ്റാണ്ടില്‍ മധ്യ ഏഷ്യയില്‍ നിന്നും വന്ന അറബ് വ്യാപാരികളാണ് സമൂസയുടെ രുചിക്കൂട്ട് കൊണ്ടുവന്നത്. പത്താം നൂറ്റാണ്ടില്‍ രചിച്ച ഒരു പുസ്തകത്തില്‍ ഇതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഈജിപ്തിലാണ് സമൂസ ജന്മം കൊണ്ടതെന്നാണ് വിശ്വാസം. പിന്നീട് ഇവിടെനിന്ന് ലിബിയയിലേക്കും മിഡില്‍ ഈസ്റ്റിലേക്കുമെത്തി. 16-ാം നൂറ്റാണ്ട് വരെ ഇറാനില്‍ സമൂസയ്ക്ക് വളരെ വലിയ പ്രചാരമുണ്ടായിരുന്നു. മുഗള്‍ വിഭാഗത്തിനും ഏറെ പ്രിയപ്പെട്ട വിഭവമാണിതെന്ന് ഇന്തോ-പേര്‍ഷ്യന്‍ സൂഫീ ഗായകനായ ആമിര്‍ ഖുസ്രോയും വ്യക്തമാക്കുന്നു.
Content Highlights: samosas are banned in somalia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..