തെന്നിന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് സാമന്ത അക്കിനേനി. ഭക്ഷണപ്രിയ കൂടിയായ താരം തന്റെ ഭക്ഷണ വിശേഷങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്.

തിരുനല്‍വേലി ഹല്‍വയെ കുറിച്ചാണ് താരം ഏറ്റവും അവസാനം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടത്. ഹല്‍വയോടുള്ള തന്റെ ഇഷ്ടം തുറന്ന് പറയാനും താരം മറന്നില്ല. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായിട്ടാണ് ഹല്‍വയുടെ വിശേഷം സാമന്ത പങ്കുവെച്ചത്.

food

ഗോതമ്പ് പൊടിയും നെയ്യും പ്രധാന ചേരുവയായ ഈ ഹല്‍വ തമിഴനാട്ടിലെ വിവാഹ സദ്യകളില്‍ പ്രധാനിയാണ്. വളരെ പതുക്കെ പാകം ചെയ്‌തെടുക്കുന്ന ഈ വിഭവത്തിന് ആരാധകര്‍ ഏറെയാണ്. മധുരവും അതോടൊപ്പം മുന്നിട്ട് നില്‍ക്കുന്ന നെയ്യിന്റെ രുചിയും ഈ ഹല്‍വയെ വേറിട്ടതാകുന്നു.

Content Highlights: Samantha Akkineni About Thirunalveli Halwa