1.36 കോടി രൂപയുടെ ബില്ല് പങ്ക് വെച്ച് സാള്‍ട്ട് ബേ; പകല്‍കൊള്ളയെന്ന് വിമര്‍ശനം


1.36 കോടി രൂപയുടെ ബില്ലാണ് ഗോക്‌ചെ പങ്കുവെച്ചിരിക്കുന്നത്.

നുസ്രെത് ഗോക്‌ചെ | Photo: Instagram

ഷ്ടപ്പെട്ട ഭക്ഷണം തേടി എത്രദൂരം വേണമെങ്കിലും യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് ചിലര്‍. എന്നാല്‍, മറ്റു ചിലരാകട്ടെ ഇഷ്ട ഭക്ഷണത്തിന് എത്ര വിലകൊടുക്കാനും മടിക്കാത്തവര്‍ ആണ്. പുതിയ പുതിയ രുചിക്കൂട്ടുകള്‍ തേടി പോകുന്നവരുടെ എണ്ണവും കുറവല്ല. എന്നാല്‍ ചിലപ്പോഴെങ്കിലും ഇത്തരം പ്രവര്‍ത്തികള്‍ ആര്‍ഭാടമായും മാറാറുണ്ട്.

പ്രമുഖ തുര്‍ക്കിഷ് ഷെഫായ നുസ്രെത് ഗോക്‌ചെ കഴിഞ്ഞ ദിവസം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഭക്ഷണപ്രേമികള്‍ക്കിടയില്‍ സാള്‍ട്ട് ബേ എന്നറിയപ്പെടുന്ന അദ്ദേഹത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഗോക്‌ചെയുടെ പ്രത്യേക രീതിയിലുള്ള ഇറച്ചിമുറിക്കലും ഉപ്പ് വിതറലുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അബുദാബിയിലെ തങ്ങളുടെ റെസ്‌റ്റൊറന്റില്‍ നിന്നുള്ള ബില്ലാണ് ഗോക്‌ചെ ഷെയര്‍ ചെയ്തിരിക്കുന്നത്. ബില്ലിലെ തുക കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.



ഒന്നോ രണ്ടോ ലക്ഷമല്ല, 1.36 കോടി രൂപയുടെ ബില്ലാണ് ഗോക്‌ചെ പങ്കുവെച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ വൈന്‍, സാള്‍ട്ട് ബേയുടെ പ്രസിദ്ധമായ സ്വര്‍ണം പൂശിയ ഇസ്താംബുള്‍ സ്റ്റീക്ക് എന്നിവയ്ക്കാണ് ബില്ലില്‍ ഏറ്റവും കൂടുതല്‍ തുക കാണിച്ചിരിക്കുന്നത്. ഗുണമേന്മ ഒരിക്കലും ചെലവേറിയതല്ല എന്ന കാപ്ഷനോടെയാണ് ബില്ലിന്റെ ചിത്രം ഗോക്‌ചെ ഷെയര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, ബില്ലിലെ ഭീമന്‍ തുക കണ്ട് കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും, ബില്ലിലെ തുക ഒരു ഗ്രാമത്തെ മുഴുവന്‍ പട്ടിണിയില്‍ നിന്ന് കരകയറ്റാന്‍ സഹായിക്കുമെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള ഭ്രാന്തിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും ഇത് വിവേകശൂന്യമായ പ്രവര്‍ത്തിയാണെന്നും പകല്‍കൊള്ളയാണെന്നും മറ്റൊരാള്‍ പറഞ്ഞു.

Content Highlights: salt bae shares rs 1 36 cr food bill, food, viral post


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented