photo:.instagram.com/viralbhayani/
എത്ര വലിയ സ്റ്റാര്‍ ഹോട്ടലില്‍ പോയാലും സ്വന്തം വീട്ടില്‍നിന്നു കഴിക്കുന്ന ഭക്ഷണത്തിന്റെ സംതൃപ്തി വേറൊന്നു തന്നെയാണ്. പുറത്ത് നിന്ന് ഭക്ഷണം കഴിയ്ക്കുന്നതിനേക്കാള്‍ സന്തോഷം പകരുന്നതാണ് കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്നുള്ള ഭക്ഷണം കഴിക്കല്‍. ഇപ്പോള്‍ ഇതാ നടന്‍ സല്‍മാന്‍ ഖാന്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിയ്ക്കുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സല്‍മാന്റെ കുടുംബത്തോടുള്ള സ്‌നേഹം എല്ലാവര്‍ക്കും അറിയാവുന്നതാണ്.
തികഞ്ഞ ഫാമിലി മാനായാണ് അദ്ദേഹം അറിയപ്പെടുന്നത്. സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ സഹോദരന്‍ അര്‍ബ്ബാസ് ഖാനും ഹെലനും ഒരുമിച്ചു ഭക്ഷണം കഴിയ്ക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഭക്ഷണത്തേക്കാള്‍ രുചികരമാണ് വീട്ടിലെ ഭക്ഷണമെന്ന അടിക്കുറിപ്പും ചിത്രത്തിലുണ്ട്. ചിത്രത്തില്‍ നിരവധി വിഭവങ്ങളും തീന്‍മേശയില്‍ നിരത്തിവെച്ചിരിക്കുന്നതായി കാണാം.
മുട്ട, മീന്‍ വിഭവങ്ങളും ചിത്രത്തില്‍കാണാം. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുമായെത്തിയത്. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്കാള്‍ അധികം വിഭവം ഇവിടെയുണ്ടല്ലോയെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
Content Highlights: Salman Khan,family,Arbaaz Khan, Helen,homely food,food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..