ഇത് നിങ്ങളുടെ വായില്‍ കപ്പലോടിക്കും; ഗോവയില്‍ 'ലോക്കല്‍' പ്രാതല്‍ കഴിച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍


ഗോവയില്‍ ഞാന്‍ കണ്ടെത്തിയ ഭക്ഷണശാല നിങ്ങളുടെ വായില്‍ കപ്പലോടിക്കും എന്ന കാപ്ഷനോടെയാണ് സച്ചിന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

സച്ചിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്നും(Screen Grab)

തികച്ചും ഭക്ഷണപ്രേമിയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെന്ന് നിസംശയം പറയാം. കൊതിപ്പിക്കുന്ന വിഭവങ്ങളുടെ ചിത്രങ്ങളും പാചകവീഡിയോകളുമൊക്കെയായി അദ്ദേഹം മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.

ലണ്ടനില്‍ മകളെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ ഇറ്റാലിയന്‍ വിഭവമായ പാസ്ത കഴിക്കുന്ന വീഡിയോയും സച്ചിന്‍ നേരത്തെ പങ്കുവെച്ചിട്ടുണ്ട്.



ഇപ്പോഴിതാ ഗോവയില്‍ നിന്ന് പുതിയ വിഭവം പരിചയപ്പെടുത്തി വീഡിയോ പങ്കിട്ടിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. ഗോവയിലെ ലോക്കല്‍ കഫെയില്‍ നിന്ന് അവിടെ പ്രാദേശികമായി ലഭ്യമായ വിഭവങ്ങളാണ് സച്ചിന്‍ വീഡിയോയില്‍ പരിചയപ്പെടുത്തുന്നത്. തേങ്ങയും മസാലയും പയറും ചേര്‍ത്ത് തയ്യാറാക്കിയ കറിയും ഉരുളക്കിഴങ്ങ് ബാജിയും പൂരിയ്ക്ക് സമാനമായ ഗോവന്‍ ബണ്ണുമാണ് അവ.

മഹാരാഷ്ട്രയില്‍ ലഭ്യമായ ചാവ്‌ലിയ്ക്ക് സമാനമാണ് പയറും മസാലയും ചേര്‍ത്തുള്ള കറിയെന്ന് സച്ചില്‍ വീഡിയോയില്‍ പറയുന്നു. വാഴപ്പഴം ഉപയോഗിച്ചാണ് ബണ്‍ തയ്യാറാക്കുന്നതെന്നും അതീവ രുചികരമാണെന്നും അതിന് ചെറുമധുരമുണ്ടെന്നും സച്ചിന്‍ പറയുന്നു. ഗോവയിലെ പ്രാദേശിക രുചികള്‍ അറിഞ്ഞുകൊണ്ടുള്ള പ്രാതല്‍ ഞാന്‍ ശരിക്കും ആസ്വദിക്കുകയാണെന്ന് സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ഗോവയില്‍ ഞാന്‍ കണ്ടെത്തിയ ഭക്ഷണശാല നിങ്ങളുടെ വായില്‍ കപ്പലോടിക്കും എന്ന കാപ്ഷനോടെയാണ് സച്ചിന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ വളരെപ്പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുത്തത്. ഒന്നരലക്ഷത്തിൽ അധികം ആളുകള്‍ കണ്ട വീഡിയോ 85,000-ല്‍ അധികം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.

Content Highlights: sachin tendulkar, enjoys drool worthy local breakfast in goa, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented