മെക്‌സിക്കോയിലെ പ്രശസ്തമായ ത്രീ കിങ് ഡേ ആഘോഷത്തില്‍ നഗരം കീഴടക്കി വമ്പന്‍ കേക്ക്. ജ്ഞാനികള്‍ക്ക് ക്രിസ്തു ദര്‍ശനം നല്‍കിയതിന്റെ ഓര്‍മയ്ക്കാണ് ത്രീ കിങ് ഡേ അഥവാ എഫിഫാനി ആഘോഷിക്കുന്നത്. 
ഏതാണ്ട് 250,000 ആളുകളാണ് നഗരചത്വരമായ സെക്കോളയില്‍ 'റോസ്‌ക ഡി റെയ്സ്' എന്നറിയപ്പെടുന്ന ബ്രിയോക് ശൈലിയിലുള്ള ഭീമന്‍ കേക്ക് കഴിക്കാനെത്തിയത്. എഫിഫാനി ആഘോഷത്തിന്റെ ഭാഗമായാണ് ഈ പലഹാരം ഉണ്ടാകുക.   2,142 പാചകക്കാര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. 1.44 കിലോമീറ്റര്‍ നീളവും 8500 കിലോഗ്രാം ഭാരവുമുണ്ട്. റമ്മില്‍ കുതിര്‍ത്തുെ

വച്ച പഴവര്‍ഗങ്ങളും പഞ്ചസാരയും മറ്റും ചേര്‍ത്താണ്  ഇത് ഉണ്ടാക്കുന്നത്. 

പരിപാടിയില്‍ എല്ലാവരും പങ്കെടുക്കുന്നതിനായി ഈ വര്‍ഷം റോസ്‌ക ഡി റെയ്സ് എന്ന മധുരപലഹാരത്തിന്റെ ഒരു ഭാഗം പഞ്ചസാരയില്ലാതെ ഉണ്ടാക്കാന്‍ മെക്‌സിക്കന്‍  ഭരണകൂടം നിര്‍ദേശിച്ചിരുന്നു. 
ഈ വമ്പന്‍ കേക്കിനുള്ളില്‍ ഉണ്ണിയേശുവിന്റെ രൂപം ഒളിപ്പിച്ചുവെച്ചിരുന്നു. ഇത് ലഭിക്കുന്നവര്‍ ഫെബ്രുവരി രണ്ടിന്, മെഴുകുതിരി ദിനത്തില്‍ മറ്റൊരു പലഹാരമായ 'ടാമെയില്‍' ഉണ്ടാക്കണം. 

Content Highlight: Massive King Cake in mexico, Three Kings Day celebration, Rosca de Reyes