പശ്ചമിബംഗാളിലെ പ്രസിദ്ധമായ കൊൽക്കത്ത ജനറൽ പോസ്റ്റോഫീസ് കെട്ടിട്ടത്തിൽ തുടങ്ങിയ തപാൽ വകുപ്പിന്റെ ആദ്യ കഫേ
ഹോട്ടലാണെന്നു കരുതി പോസ്റ്റോഫീസിലെത്തിയാലും ഇനി ഭക്ഷണം കിട്ടും. കത്തുകളും സ്റ്റാമ്പുകളും അടക്കമുള്ള സേവനങ്ങള്കൂടാതെ ആവശ്യക്കാര്‍ക്ക് ചായയും കാപ്പിയും ഭക്ഷണവുമൊക്കെ നല്‍കുകയാണ് തപാല്‍വകുപ്പ്.
പശ്ചിമബംഗാളില്‍ പ്രസിദ്ധമായ കൊല്‍ക്കത്ത ജനറല്‍ പോസ്റ്റോഫീസ് കെട്ടിടത്തിലാണ് തപാല്‍ വകുപ്പിന്റെ രാജ്യത്ത് ആദ്യത്തെ കഫേ തുടങ്ങിയത്. രാവിലെ പത്തുമുതല്‍ വൈകീട്ട് ഏഴുവരെയാണ് പ്രവര്‍ത്തനം. 'സിയുലി' എന്നാണു കഫേക്ക് നല്കിയ പേര്. വകുപ്പിലെ കാറ്ററിങ് വിഭാഗമാണ് ഹോട്ടല്‍ നടത്തുന്നത്. പാഴ്സല്‍ സൗകര്യവുമുണ്ട്. ഭക്ഷണവിഭവങ്ങള്‍ക്കൊപ്പം സ്റ്റാമ്പുകളടക്കമുള്ള തപാല്‍ ഉത്പന്നങ്ങളുടെ വില്‍പ്പനയും ഹോട്ടലിലുണ്ടാകും.
പുതുതലമുറയുമായി തപാല്‍വകുപ്പിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതെന്ന് കൊല്‍ക്കത്ത മേഖലാ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ നീരജ്കുമാര്‍ പറഞ്ഞു.
Content Highlights: post office resturant, food for public, food
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..