1985-ലെ ബില്ലിന്റെ ചിത്രം പങ്കുവെച്ച് റെസ്റ്റൊറന്റ്; വില കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ


ഡല്‍ഹിയിലെ ലാജ്പത് നഗറില്‍ പ്രവര്‍ത്തിക്കുന്ന ലസീസ് റെസ്റ്റൊറന്റ് ആന്‍ഡ് ഹോട്ടലാണ് ബില്ല് പങ്കുവെച്ചിരിക്കുന്നത്.

ഡൽഹിയിലെ ലാജ്പത് നഗറിൽ പ്രവർത്തിക്കുന്ന ലസീസ് റെസ്റ്റൊറന്റ് ആൻഡ് ഹോട്ടൽ പങ്കുവെച്ച ബില്ല്.

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയൊക്കെ സര്‍വസാധാരണമായെങ്കിലും നല്ല ഭക്ഷണം തേടി റെസ്റ്റൊറന്റുകളില്‍ എത്തുന്നവര്‍ ഇന്നും ധാരാളമാണ്. കുടുംബാംഗളോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഒന്നിച്ച് അല്‍പസമയം ചെലവിടാനുള്ള അവസരം കൂടിയാണിത്. എന്നാല്‍, ഹോട്ടല്‍ ഭക്ഷണത്തിന് ചെലവേറെയാണെന്ന പരാതിയും ഇന്ന് വ്യാപകമായി ഉയരുന്നുണ്ട്.

ഏതാനും വര്‍ഷം മുമ്പ് വരെയും ബഡ്ജറ്റ് ഫ്രണ്ട്‌ലിയായിരുന്ന ഹോട്ടലുകളിലൊക്കെയും ഈയടുത്ത നാളുകളില്‍ വലിയതോതില്‍ വില ഉയര്‍ന്നു. ഭക്ഷ്യക്ഷാമവും കോവിഡിന് ശേഷം പല മേഖലകളിലുണ്ടായ പ്രതിസന്ധിയും ഇതിന് ആക്കം കൂട്ടി.ഇതിനിടെ ചര്‍ച്ചയാവുകയാണ് 1985-ലെ ഒരു ഹോട്ടല്‍ ബില്ല്. ഹോട്ടല്‍ ബില്ലിലെ തുക കണ്ട് അമ്പരക്കുകയാണ് സോഷ്യല്‍ മീഡിയ. ഈ ബില്ല് 2013 ഓഗസ്റ്റ് 12-നാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍, ഇപ്പോഴാണത് വൈറലായിരിക്കുന്നത്. ഡല്‍ഹിയിലെ ലാജ്പത് നഗറില്‍ പ്രവര്‍ത്തിക്കുന്ന ലസീസ് റെസ്റ്റൊറന്റ് ആന്‍ഡ് ഹോട്ടലാണ് ബില്ല് പങ്കുവെച്ചിരിക്കുന്നത്. 1985 ഡിസംബര്‍ 20-ന് തയ്യാറാക്കിയതാണ് ഈ ബില്ല്.

ഷഹി പനീര്‍, ദാല്‍ മഖ്‌നി, റെയ്ത്ത, ചപ്പാത്തി എന്നിവയാണ് ബില്ലില്‍ കാണിച്ചിരിക്കുന്ന വിഭവങ്ങള്‍. ഇവയ്‌ക്കെല്ലാം കൂടി 26.30 പൈസയാണ് ആകെ ബില്‍ തുക. ഇന്ന് ഏകദേശം ഒരു പാക്കറ്റ് ചിപ്‌സിന്റെ വിലയോളം വരും ഇത്. ഇതിനോടകം നൂറ് കണക്കിന് ലൈക്കുകളും ഷെയറുകളുമാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ദൈവമേ അന്ന് എന്തൊരു വിലക്കുറവായിരുന്നുവെന്നും അന്ന് പണത്തിന് ഏറെ മൂല്യമുണ്ടായിരുന്നുവെന്നും പോസ്റ്റിന് താഴെ ഒരാള്‍ കമന്റ് ചെയ്തു. അതേസമയം, ഇത്ര പഴയ ബില്ല് സൂക്ഷിച്ച് വെച്ചതിന് ഹോട്ടല്‍ അധികൃതരെ അഭിനന്ദിച്ചവരും ഏറെയാണ്.

Content Highlights: viral post, restaurant frm delhi shares bill from 1985, hotel bill, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented