സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പും ഭക്ഷണപ്രിയരുടെ കൂട്ടായ്മയായ കൊതിയനും സംയുക്തമായി സംഘടിപ്പിക്കുന്ന റെസ്പോണ്സിബിള് ഈറ്റിങ് ഡ്രൈവ് (റെഡ്) എന്ന കാമ്പയ്നിന്റെ ആദ്യപരിപാടി മണ്ണുത്തി ഡോണ്‍ ബോസ്കോ സ്കൂളില്‍ ജനുവരി 18 ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 4.30 വരെ നടക്കും.
കൃത്യമായ വിവരങ്ങള്‍ നല്‍കിയും അനുയോജ്യമായ സാഹചര്യങ്ങള്‍ ഒരുക്കിയും കൗമാരക്കാരായ സ്കൂള്‍ വിദ്യാര്‍ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക, അതു വഴി സെമൂഹത്തില് ക്രമാതീതമായി വര്‍ധിച്ചു വരുന്ന ജീവിതശൈലീരോഗങ്ങളെ തടയുകയോ വൈകിപ്പിക്കുകയോ ചെയ്യുക എന്നതാണ് റെഡിന്റെ പ്രധാനലക്ഷ്യം.
മൂന്ന് സ്ട്രീമുകളായാണ് ആദ്യത്തെ സ്ട്രീമില്‍ പ്രൈവറ്റ് സ്കൂളുകള്‍, രണ്ടാമത്തെ സ്ട്രീമില്‍ ഗവണ്മെന്റ് സ്കൂളുകള്‍, മൂന്നാമത്തെ സ്ട്രീമില്‍ സ്പെഷ്യല്‍ സ്കൂളുകള്‍ എന്നിങ്ങനെയാണ് റെഡ് സംഘടിപ്പിക്കുന്നത്. ഇതില്‍ ആദ്യത്തേതാണ് ശനിയാഴ്ച നടക്കുന്നത്. ഫുഡ് സേഫ്ടി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സുരക്ഷിതവും പോഷകസമ്പൂര്ണവുമായആഹാരം എന്ന ദേശീയപദ്ധതിയുടെ ഭാഗം കൂടിയാണ് റെഡ്.
ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണര്‍ അജയകുമാര്‍ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും. തൃശൂര്‍ മേയര്‍ അജിത വിജയന്, സിറ്റി പോലീസ് കമ്മീഷണര്‍ ആര് ആദിത്യ ഐപിഎസ്, തൃശൂര്‍ സബ്കളക്ടര്‍ അഫ്സാന പര്വീന് ഐഎഎസ്, തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം എ ആന്‍ഡ്രൂസ്, വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഗീത എന്‍, ഐഎംഎ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഡോ. ജോയ് മഞ്ഞില എന്നിവര്‍ പരിശീലന കളരിയില്‍ പങ്കെടുക്കുന്നവരെ അഭിസംേബാധന ചെയ്ത് സംസാരിക്കും.
വിദ്യാര്‍ഥികളെ ആരോഗ്യകരമായ ജീവിതശൈലി പരിശീലിപ്പിക്കാന്‍ വിദ്യാര്‍ഥികളെ ആരോഗ്യകരമായ ജീവിതശൈലി പരിശീലിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സാധ്യമായ വിഷയങ്ങളെ കുറിച്ച് ക്ലാസുകളും ചര്‍ച്ചകളും ഉണ്ടാകും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനടക്കമുള്ള ആറ് സംഘടനകളുടെ അഖിലേന്ത്യാ കൂട്ടായ്മയായ നെറ്റ് പ്രോഫാന്റെ നേതൃത്വത്തിലുള്ള ക്ലാസുകള്‍ ഡോ. സ്വപ്ന എസ് കുമാര്‍, ഡോ. ജിമ്മി മാത്യു, പൂജ മനോജ്, റസീന കടേങ്കല്, ജനാര്‍ദ്ദന്‍ സി എ, ഡോ. ബിജോണ്‍ ജോണ്സണ് എന്നിവര്‍ നയിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..