Representative Image
കോഴിക്കോട്: നഗരത്തിൽ ഉപ്പിലിട്ടത് വിൽക്കുന്നതിനുള്ള വിലക്ക് കോർപ്പറേഷൻ നീക്കി. മേയർ ഡോ. എം. ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്തുവണ്ടിക്കച്ചവടക്കാരുടെ യോഗത്തിലാണ് തീരുമാനം. നിബന്ധനകൾ പാലിക്കുന്നവർക്ക് ഉപ്പിലിട്ടത് വിൽപ്പന നടത്താമെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു. കഴിഞ്ഞദിവസം ഉപ്പിലിടാൻ ഉപയോഗിക്കുന്ന ആസിഡ് ലായനി കഴിച്ച് രണ്ടുകുട്ടികൾക്ക് പൊള്ളലേറ്റതിനെത്തുടർന്ന് ഉപ്പിലിട്ടത് വിൽക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മേയർ കച്ചവടക്കാരുടെ യോഗം വിളിച്ചത്.
യോഗത്തിൽ സ്ഥിരംസമിതി അധ്യക്ഷരായ ഡോ. എസ്. ജയശ്രീ, പി. ദിവാകരൻ, പി.കെ. നാസർ, സെക്രട്ടറി കെ.യു. ബിനി എന്നിവർ പങ്കെടുത്തു.
പ്രധാന നിർദേശങ്ങൾ
• ഗാഢത കൂടിയ അസിഡിക് ലായനികൾ ഉപയോഗിക്കരുത്. ഭക്ഷ്യസുരക്ഷാ അതോറിറ്റി നിഷ്കർഷിക്കുന്ന ഗുണമേൻമയുള്ള വിനാഗിരിയെ പാടുള്ളു.
• ജലം ശുദ്ധീകരിക്കുന്നതിന് സംവിധാനമൊരുങ്ങുന്നതുവരെ തിളപ്പിച്ചാറിയ വെള്ളമോ കോർപ്പറേഷന്റെ തീർഥം പ്ലാന്റിൽ നിന്നുള്ള വെള്ളമോ മാത്രമേ ഉപയോഗിക്കാവൂ.
• അംഗീകൃതസ്ഥാപനങ്ങളിൽ നിന്നല്ലാതെ രാസവസ്തുക്കളും ഐസുമുൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങരുത്.
• സുതാര്യമായ പാത്രങ്ങളിൽ മാത്രമേ കുടിവെള്ളം സൂക്ഷിക്കാവൂ.
• ആരോഗ്യകാർഡ്, തിരിച്ചറിയൽ കാർഡ്, കോർപ്പറേഷൻ, ഭക്ഷ്യസുരക്ഷാവകുപ്പ് എന്നിവയുടെ ലൈസൻസുൾപ്പെടെയുള്ളവ കൈയിലുണ്ടാവണം.
Content Highlights: regulations for selling uppilittath, uppilitta nellikka, food safety regulations
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..