പ്രതീകാത്മക ചിത്രം | Photo: www.canva.com/
നമ്മുടെ അടുക്കളയില്‍ നിന്നും ഒഴിവാക്കാനാവാത്ത ഒന്നാണ് തൈര്. ഉച്ചയൂണിനൊപ്പമോ അല്ലാതെയുമെല്ലാം നാം തൈര് ഭക്ഷണത്തിലുള്‍പ്പെടുത്തുന്നു. തൈര് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്തിനാണെന്ന് അറിഞ്ഞുവെക്കാം. രുചിയുള്ള ഭക്ഷണമെന്നതിനപ്പുറം പോഷകഗുണങ്ങളുടെ കലവറ കൂടിയാണ് തൈര്.
ഇതില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ ധാരാളമായുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇത് നല്ലതാണ്. കുടലിന്റെ ആരോഗ്യത്തിന് തൈരിനോളം ഗുണമുള്ള മറ്റൊന്നില്ലെന്ന് വേണം പറയാന്‍. പ്രോബയോട്ടിക്കിനാല്‍ ഇവ സമ്പന്നവുമാണ്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന നല്ല ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്.
കുടലിലെ ബാക്ടീരിയകളുടെ ആരോഗ്യകരമായ ബാലന്‍സ് നിലനിര്‍ത്താന്‍ പ്രോബയോട്ടിക്സിന് കഴിയും. വയറിളക്കം, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ, തൈരിലെ ഉയര്‍ന്ന കാത്സ്യം ഓസ്റ്റിയോപൊറോസിസ് പോലുള്ള വിട്ടുമാറാത്ത രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
തൈര് കാല്‍സ്യത്തിന്റെ മികച്ച ഉറവിടമാണ്. ഇത് ശക്തവും ആരോഗ്യകരവുമായ അസ്ഥികള്‍ക്ക് പ്രധാനമാണ്. തൈരുകളില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഇത് കാല്‍സ്യം കൂടുതല്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നു.
പ്രോട്ടീന്റെ മികച്ച ഉറവിടമായ തൈരില്‍ നമ്മുടെ ശരീരം ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ തൈര് സഹായിക്കും. തൈര് കഴിക്കുന്നത് അമിതവണ്ണം തടയാന്‍ സഹായിക്കും. തൈര് പോലുള്ള ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്.
Content Highlights: Curd,Reasons, health benefits, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..