photo|.instagram.com/ella_offical_ig/
ചായയും കാപ്പിയും ഒഴിവാക്കാന്‍ പറ്റാത്ത ശീലമാണ് നമ്മളില്‍ പലര്‍ക്കും. എന്നാല്‍ അതിന് പകരം ലെമണ്‍ ടീ കുടിക്കുന്നത് നല്ലതാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. വെള്ളം തിളപ്പിച്ച ശേഷം തേയിലയിടാം. ശേഷം ഇതില്‍ നാരങ്ങനീര് ചേര്‍ത്താല്‍ ലെമണ്‍ ടീ റെഡി. പഞ്ചസാരക്ക് പകരം ശര്‍ക്കരയോ തേനോ ചേര്‍ത്ത് കുടിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.
വിറ്റാമിന്‍ സി, ബി6, കോപ്പര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, സിങ്ക്, ആന്റി ഓക്‌സിഡന്റ്‌സ് തുടങ്ങിയവ അടങ്ങിയതാണ് ചെറുനാരങ്ങ. ശരീരത്തിലെ വിഷാംശത്തെ പുറത്തേയ്ക്ക് കളയാനും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും നാരങ്ങ സഹായിക്കും. ലെമണ്‍ ടീയുടെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ലെമണ്‍ ടീ. കൊഴുപ്പിനെ ഇല്ലാതാക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. അതിനാല്‍ പതിവായി വെറുംവയറ്റില്‍ ലമണ്‍ ടീ കുടിക്കുന്നത് ശരീരഭാരം കുറക്കാന്‍ വളരെ നല്ലതാണ്.
അസിഡിറ്റി പ്രശ്‌നമുള്ളവര്‍ക്കും ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.പൊട്ടാസ്യം, മഗ്‌നീഷ്യം, സിങ്ക്, കോപ്പര്‍ തുടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ലെമണ്‍ ടീ സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കും.
നാരങ്ങ വിറ്റാമിന്‍ സിയുടെ കലവറയാണ്. അതിനാല്‍ നാരങ്ങാ ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ഗുണം ചെയ്യും. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നവുമാണ് ലെമണ്‍ ടീ.ചെറുനാരങ്ങയിലെ ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം ചര്‍മ്മത്തിന്റെ ആരോഗ്യവും നല്ലതാക്കുന്നു.
ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ ലെമണ്‍ ടീ സഹായിക്കും. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കുവാനും ഇത് സഹായിക്കും. ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കാന്‍ ലെമണ്‍ ടീ വളരെ നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Lemon Tea,tea,honey,food,diet plan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..