രാകുൽ പ്രീത് സിങ്ങ് മാലദ്വീപിൽ/ ഞണ്ടു കറി | Photo: instagram/ rakul preet singh
മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് നടി രാകുല്‍ പ്രീത് സിങ്ങ്. അവിടെ നിന്നുള്ള മനോഹര ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. അതിനൊപ്പം അവിടുത്തെ ഭക്ഷണവും നടി ആരാധകര്‍ക്ക് പരിചയപ്പെടുത്തി.
മത്സ്യ വിഭവങ്ങള്‍ക്ക് പേരുകേട്ട മാലദ്വീപിലെ ഞണ്ടു കറിയാണ് രാകുലിന് ഏറ്റവും ഇഷ്ടമായത്. ഇതുവരെ അത്രയും രുചിയുള്ള ഞണ്ട് കഴിച്ചിട്ടില്ലെന്ന് താരം പറയുന്നു. ഈ ഞണ്ട് കറിയുടെ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ രാകുല്‍ പങ്കുവെയ്ക്കുകയും ചെയ്തു.
മനോഹരമായിട്ടാണ് ഈ വിഭവം റെസ്റ്റോറന്റുകാര്‍ പ്രസന്റ് ചെയ്തിരിക്കുന്നത്. മികച്ച രീതിയില്‍ പാചകം ചെയ്ത് വിളമ്പിയിരിക്കുന്ന ഞണ്ടിനൊപ്പം റോള്‍ ചെയ്ത ചീസും പ്ലേറ്റിന്റെ അരികില്‍ കാണാം. ക്രീമിയായ ഈ ഞണ്ടിന് മുകളില്‍ മല്ലിയിലയും വിതറിയിട്ടുണ്ട്.
നേരത്തേയും രാകുല്‍ പ്രീത് സിങ്ങ് ഭക്ഷണത്തോടുള്ള തന്റെ ഇഷ്ടം പങ്കുവെച്ചിട്ടുണ്ട്. തനിക്കേറെ ഇഷ്ടപ്പെട്ട വിഭവം ചാട്ട് ആണെന്ന് നടി പറഞ്ഞിരുന്നു. വടക്കേ ഇന്ത്യയിലെ പ്രധാന വിഭവങ്ങളായ റൊട്ടിയും ബട്ടറും പരിപ്പ് കറിയുമെല്ലാം ഉള്‍പ്പെടുന്ന വിഭവത്തിന്റെ ചിത്രവും താരം പങ്കുവെച്ചിരുന്നു.

Content Highlights: rakul preet singh found the best crab on her maldives vacation


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..