എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ അപൂര്‍വ വിഭവങ്ങളും


എട്ടിനും 108 വയസ്സിനുമിടയില്‍ പ്രായമുള്ള 5000 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്.

എലിസബത്ത് രാജ്ഞി | Photo: A.P.

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി അധികാരത്തിലെത്തിയിട്ട് 70 വര്‍ഷങ്ങള്‍ ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് പൂര്‍ത്തിയായി. പ്ലാറ്റിനം ജൂബിലിയായാണ് ഈ അവസരം ബ്രിട്ടന്‍ ആഘോഷിക്കുന്നത്. 2022 ജൂണ്‍ രണ്ട് മുതല്‍ അഞ്ചുവരെയാണ് പ്ലാറ്റിനം ജൂബിലിയുടെ പ്രധാന ആഘോഷപരിപാടികള്‍ നടക്കുന്നത്. പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടികള്‍, വിവിധ കലാപരിപാടികള്‍, പുതിയ പദ്ധതികള്‍ എന്നിവയെല്ലാം ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.

എന്നാല്‍, എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു കാര്യമുണ്ട്. എന്താണന്നല്ലേ, ഭക്ഷണമാണത്. ഇപ്പോഴിതാ ആഘോഷപരിപാടിക്കിടെ വിളമ്പുന്ന പുഡ്ഡിങ് ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംഘാടകര്‍. രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ നടത്തിയ മത്സരത്തിലൂടെയാണ് മികച്ച പുഡ്ഡിങ് കണ്ടെത്തിയത്. ഫോട്ടനം ആന്‍ഡ് മേസണിന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്.

ബി.ബി.സി. വണ്‍ മത്സരം പ്രക്ഷേപണം ചെയ്തു. എട്ടിനും 108 വയസ്സിനുമിടയില്‍ പ്രായമുള്ള 5000 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. അഞ്ച് പേരാണ് അവസാന റൗണ്ട് മത്സരത്തില്‍ മാറ്റുരച്ചത്. 'ദ ജൂബിലി പുഡ്ഡിങ്' എന്നു പേരിട്ട മത്സരത്തില്‍ 31-കാരിയായ ജെമ്മ മെല്‍വിന്‍ ആണ് വിജയിച്ചത്. കാമില രാജകുമാരിയാണ് വിജയിയെ പ്രഖ്യാപിച്ചത്. ലെമണ്‍ ആന്‍ഡ് സ്വിസ് റോള്‍ അമരെറ്റി ട്രിഫിള്‍ എന്നാണ് പുഡ്ഡിങ്ങിന്റെ പേര്.

എന്തായാലും രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങള്‍ക്കിടയില്‍ ജെമ്മയുടെ പുഡ്ഡിങ് സംസാരവിഷയമായി കഴിഞ്ഞു. അടുത്ത 50 മുതല്‍ 100 വരെ വര്‍ഷത്തേക്ക് ജെമ്മയുടെ പുഡ്ഡിങ് തയ്യാറാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ഫോട്ടനം ആന്‍ഡ് മേസണിന്റെ പേസ്ട്രി ഷേഫ് റോഗെര്‍ പിസെ പറഞ്ഞു.

തന്റെ മുത്തശ്ശിമാരുടെ പാചകക്കൂട്ടാണ് തന്റെ പുഡ്ഡിങ്ങിനെന്ന് ജെമ്മ വ്യക്തമാക്കി. പുഡ്ഡിങ്ങിനുവേണ്ട ചേരുവകളെല്ലാം പ്രാദേശിക സൂപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാണ്. കുറഞ്ഞ ചെലവില്‍ തയ്യാറാക്കാന്‍ കഴിയുമെന്നതും പ്രത്യേകതയാണ്.
ജെമ്മയുടെ പുഡ്ഡിങ് കൂടാതെ, വിക്ടോറിയന്‍ സ്‌പോഞ്ച്, കോറോണേഷന്‍ ചിക്കന്‍ എന്നിവയും ആഘോഷങ്ങള്‍ക്കിടെ വിളമ്പും.

Content Highlights: queen elizabeth, platinum jubilee, lemon trifle, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented