ഓണത്തിനുണ്ട് പുത്തരിപ്പായസത്തിന്റെ സ്വാദ്


പുത്തരി കഴിഞ്ഞാലേ വീട്ടില്‍ പുന്നെല്ലിന്റെ ചോറുവെച്ചുണ്ണൂ.

കാവശ്ശേരി കൂട്ടാല ചക്കിങ്കൽ തങ്കം അമ്മ പുത്തരിപ്പായസം തയ്യാറാക്കുന്നവിധം മകൾ ശോഭയ്ക്കും മരുമകൾ മംഗള ഗൗരിക്കും പറഞ്ഞുകൊടുക്കുന്നു. പേരമകൻ വിഷ്ണു സമീപം

ആലത്തൂര്‍: ഉത്രാടം നാളിലെ പുത്തരിപ്പായസവും പുത്തരിച്ചോറും പഴമക്കാരുടെ മനസ്സില്‍ സജീവമായ ഓണസ്മൃതികളിലൊന്നാണ്. കാവശ്ശേരി കൂട്ടാല ചക്കിങ്കല്‍ തറവാട്ടിലെ 88 വയസ്സായ തങ്കം അമ്മ പഴയകാലത്തിന്റെ നന്മയായാണ് ഇതൊക്കെ പുതുതലമുറയ്ക്ക് പറഞ്ഞുകൊടുക്കുന്നത്. പുതിയകാലത്തും ഇതൊക്കെ ആചാരമായി അനുവര്‍ത്തിക്കുന്ന കുടുംബങ്ങള്‍ നാട്ടിന്‍പുറങ്ങളിലുണ്ട്.

പുത്തരി കഴിഞ്ഞാലേ വീട്ടില്‍ പുത്തന്‍ നെല്ലിന്റെ ചോറുണ്ണൂ

കര്‍ക്കടകത്തിലെ ഇല്ലംനിറയ്ക്കുശേഷം ചിങ്ങത്തില്‍ തറവാടുകളില്‍ നിറപുത്തരി ആഘോഷിക്കും. 200 പറ കൃഷിനടത്തിയിരുന്ന ചക്കിങ്കല്‍ തറവാട്ടിലെ തങ്കം അമ്മയ്ക്ക് ഇതുപറയുമ്പോള്‍ വാക്കുകളില്‍ പോയകാലം നിറഞ്ഞു. പുത്തരി ഉണ്ണാന്‍ ഉപയോഗിക്കുന്നത് തവളക്കണ്ണന്‍, ഇരുപ്പുചെമ്പാന്‍, ചീറ്റേനി എന്നീ നെല്ലുകളായിരുന്നു. ചെറിയ പുത്തരിക്ക് പായസവും വലിയ പുത്തരിക്ക് ചോറും തയ്യാറാക്കും.

പുത്തരി കഴിഞ്ഞാലേ വീട്ടില്‍ പുന്നെല്ലിന്റെ ചോറുവെച്ചുണ്ണൂ. കര്‍ഷകത്തൊഴിലാളി പുന്നെല്ല് അരിഞ്ഞെടുത്ത് കെട്ടുകളാക്കി 'ഉഴിഞ്ഞവള്ളി' കെട്ടി കര്‍ഷക കുടുംബത്തിന്റെ തറവാട്ടുമുറ്റത്ത് തലച്ചുമടായി എത്തിക്കുമ്പോള്‍ തറവാട്ടമ്മ അകത്തളത്തില്‍ നിലവിളക്ക് തെളിയിച്ച് വാഴയിലയില്‍ കതിര്‍ കെട്ടുകള്‍ സ്വീകരിക്കും. പണിക്കാര്‍ക്ക് പുതുവസ്ത്രം നല്‍കി അയക്കും.

പുത്തരിപ്പായസവും ചോറും തയ്യാറാക്കല്‍

നെല്ല് കൊഴിച്ചെടുത്ത് മുറത്തില്‍ നെല്ലും പതിരും മാറ്റി വെള്ളംനിറച്ച വട്ടച്ചെമ്പിലിട്ട് പുഴുങ്ങും. പരമ്പില്‍ നിരത്തി വെയിലത്ത് ഉണക്കിയെടുക്കും. ഉരലില്‍ ഉലക്ക കൊണ്ട് കുത്തി ഉണക്കലരി തയ്യാറാക്കും. വാട്ടിയ നെല്ല് വറുത്ത് ഉരലില്‍ ഇടിച്ച് അവിലും ഉണ്ടാക്കും. ഉഴിഞ്ഞവള്ളി കെട്ടിയ ഓട്ടുരുളിയില്‍ വെള്ളമൊഴിച്ച് അടുപ്പില്‍ വെക്കും. അല്‍പ്പം അവിലോ അരിയോ എടുത്ത് മൂന്നുതവണ ഉഴിഞ്ഞ് അഗ്‌നിദേവനെയും അന്നദാതാവിനെയും സ്മരിച്ച് അടുപ്പിലിടുന്നതാണ് പരമ്പരാഗത രീതി. അവിലോ അരിയോ ഉപയോഗിച്ച് പായസം തയ്യാറാക്കാം.

അഞ്ചംഗ കുടുംബത്തിനാണെങ്കില്‍ ഒരിടങ്ങഴി അവില്‍ അല്ലെങ്കില്‍ നാല് നാഴിയും ഒരുഉഴക്കും അരിവേണം. വെന്ത് പാകമായാല്‍ രണ്ടുകിലോ ശര്‍ക്കര പൊടിച്ചിടും. രണ്ട് തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് മൂന്നുതവണയായി പാലെടുത്ത് വെയ്ക്കും. മൂന്നാം പാലിലാണ് വേവിക്കുക. ശര്‍ക്കരയിട്ടശേഷം രണ്ടാംപാല്‍ ഒഴിക്കും. നെയ്യില്‍ വറുത്ത കൊട്ടത്തേങ്ങ നുറുക്ക് ചുക്കുപൊടി, ഏലക്കാപ്പൊടി എന്നിവ ചേര്‍ത്ത് മൂന്നാംപാലും ഒഴിച്ച് ഇറക്കിവെച്ച് അല്പം നെയ്യ് ഒഴിക്കാം.

വിളമ്പുന്ന വിധം

കഴിക്കാനിരിക്കുന്ന ആളിന് അഭിമുഖമായി പച്ചരിമാവ് അയവില്‍ കലക്കി നിലത്തണിഞ്ഞ് അതിനുമുകളിലാണ് നാക്കില ഇടുക. പുത്തരിപ്പായസത്തിനൊപ്പം സദ്യവട്ടത്തിനുള്ള സാമ്പാറും ഓലനും അവിയലും നേന്ത്രക്കായ പുഴുങ്ങിയതും വറവ് വറ്റലും ശര്‍ക്കര വരട്ടിയും ഉള്‍പ്പെടെ എല്ലാവിഭവങ്ങളും വിളമ്പും. പായസവും കറികളുംചേര്‍ത്ത് മൂന്നുപ്രാവശ്യമായി കഴിച്ചശേഷം നാക്കിലത്തുമ്പ് ഇടതുവശത്തേക്ക് തിരിച്ചിട്ട് ചോറ്് വിളമ്പും.

Content Highlights: putharai payasam, onam celebrations, onam sadya, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented