Photo: PTI
വാലന്റൈന്‍സ് ഡേയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വാലന്റൈന്‍സ് വീക്ക് ആഘോഷങ്ങള്‍ക്കായി ഹോട്ടലുകളും ഷോപ്പിങ് മാളുകളുമെല്ലാം തയ്യാറെടുപ്പിലാണ്. പുത്തന്‍ സമ്മാനങ്ങള്‍ , പ്രിയപ്പെട്ടവര്‍ക്കുള്ള സര്‍പ്രൈസുകള്‍ എല്ലാം ഒരുക്കാനായി കടുത്ത ചിന്തയിലാണ്. അങ്ങനെയുള്ളവരെ ആകര്‍ഷിക്കാനുള്ള പുതിയൊരു സമ്മാനവുമായിട്ടാണ് യു.എസിലെ ക്രാക്കര്‍ബാരെല്‍ റെസ്‌റ്റോറന്റുമെത്തിയിരിക്കുന്നത്.
ആരേയും ആകര്‍ഷിക്കുന്നതും കൗതുകമുള്ളതുമാണ് ഇവിടുത്തെ ഓഫര്‍. വാലന്റൈന്‍സ് ഡേയില്‍ നിങ്ങളുടെ പങ്കാളിയെ പ്രൊപ്പോസ് ചെയ്യാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടോ? അങ്ങനെയുള്ളവരേയാണ് ഇവര്‍ ആകര്‍ഷിക്കുന്നത്.
റെസ്റ്റോറന്റില്‍ വച്ചു വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ജോഡികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് സൗജന്യ ഭക്ഷണമാണ് ഇവര്‍ സമ്മാനമായി നല്‍കുന്നത്. ഫെബ്രുവരി 10 മുതല്‍ ഫെബ്രുവരി 16 വരേയാണ് ഓഫര്‍.
കൂടാതെ ഫെബ്രുവരി 10 നും ഫെബ്രുവരി 14 നും ഇടയില്‍ ക്രാക്കര്‍ ബാരലില്‍ ഭക്ഷണം കഴിക്കുന്ന ദമ്പതികളില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യമായി മധുരപലഹാരവും ഇവിടെ നിന്ന് ലഭിക്കും. യുഎസിലുടനീളം ഹോംസ്‌റ്റൈല്‍ ഫുഡ് റെസ്റ്റോറന്റുകളുള്ള ഒരു ശൃംഖലയാണ് ക്രാക്കര്‍ബാരെല്‍.
Content Highlights: Propose,Valentine's Day,couple,love,food,Cracker Barrel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..