പ്രിയങ്ക ചോപ്ര | Photo: instagram.com/priyankachopra/?hl=en
ഭക്ഷണങ്ങളിലെ വിചിത്ര കോമ്പിനേഷനുകൾ തരംഗമാവുന്ന കാലമാണിത്. പരസ്പരം ഒട്ടും ചേരാത്ത രണ്ട് വിഭവങ്ങൾ ചേർത്ത് പുതിയ ഡിഷുകളൊരുക്കുന്നതിന്റെ വീഡിയോകളും വൈറലാകാറുണ്ട്. രുചിയുടെ കാര്യത്തിൽ ഓരോരുത്തരും വ്യത്യസ്തരാണ് എന്നു വ്യക്തമാക്കുന്നവയാണ് അതൊക്കെ. നടി പ്രിയങ്ക ചോപ്രയ്ക്കും അത്തരത്തിൽ ഒരു വിചിത്രമായ ഭക്ഷണശീലമുണ്ട്. മറ്റൊന്നുമല്ല ഏതു വിഭവത്തിനൊപ്പവും അച്ചാർ കഴിക്കുക എന്നതാണത്.
ഒരു മാഗസിന് നൽകിയ അഭിമുഖത്തിനിടെയാണ് പ്രിയങ്ക തന്റെ അച്ചാർ പ്രേമം വ്യക്തമാക്കിയത്. വിചിത്രമായ ഭക്ഷണശീലം എന്താണ് എന്ന ചോദ്യത്തിനാണ് ഏതു ഭക്ഷണത്തോടൊപ്പവും അച്ചാർ കഴിക്കുന്നതിനെക്കുറിച്ച് പ്രിയങ്ക പങ്കുവെച്ചത്. അച്ചാർ എന്താണെന്ന് വ്യക്തമാക്കുന്നുമുണ്ട് താരം.
എന്തുകൊണ്ടും അച്ചാർ ഉണ്ടാക്കാം, പച്ചക്കറികൾ, മാംസം, പഴവർഗങ്ങൾ തുടങ്ങി എന്തു സാധനങ്ങൾ ഉപയോഗിച്ചും അച്ചാർ ഉണ്ടാക്കാം. പൊതുവെ എരിവുള്ള ഇവ പിസ മുതൽ സാൻവിച്ച് വരെ ഏതു ഭക്ഷണത്തിനൊപ്പവും താൻ കഴിക്കാറുണ്ട്. ചിലപ്പോഴൊക്കെ ചൈനീസ് വിഭവങ്ങൾക്കൊപ്പവും താൻ അച്ചാർ കഴിക്കാറുണ്ടെന്ന് പ്രിയങ്ക പറയുന്നു. ഇങ്ങനെ ഏതു വിഭവത്തിനൊപ്പവും അച്ചാർ കഴിക്കുന്ന തന്റെ ഈ ശീലം വിചിത്രമാണെന്നും പ്രിയങ്ക സമ്മതിക്കുന്നുണ്ട്.
ഏറ്റവും പ്രിയ്യപ്പെട്ട ഇന്ത്യൻ ഭക്ഷണം ബിരിയാണി ആണെന്ന് പ്രിയങ്ക നേരത്തേ പറഞ്ഞിട്ടുണ്ട്. തൊണ്ണൂറുശതമാനം ഇന്ത്യക്കാരേയും പോലെ ബിരിയാണിയാണ് തനിക്കേറ്റവും പ്രിയം. ബിരിയാണി കഴിക്കുമ്പോൾ വീട്ടിലാണെന്ന തോന്നൽ വരുമെന്നാണ് താരം പറഞ്ഞത്. ചോറും, ചപ്പാത്തിയും ദാലും തനിക്ക് ഏറെ ഇഷ്ടമാണെന്ന് താരം പറഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ ഭക്ഷണം ഏറെ ഇഷ്ടപ്പെടുകയും ഇന്ത്യന്‍ ഭക്ഷണ സംസ്‌കാരത്തെ ബഹുമാനിക്കുകയും ചെയ്യുന്ന നടികൂടിയാണ് പ്രിയങ്ക. ഇന്ത്യന്‍ ഭക്ഷണത്തോടുള്ള പ്രിയങ്കയുടെ അതിരറ്റ സ്‌നേഹമാണ് ന്യൂയോര്‍ക്കില്‍ അവര്‍ തുടക്കമിട്ട സോന എന്ന റെസ്‌റ്റൊറന്റ്.
Content Highlights: Priyanka Chopra's Weird Food Habit
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..