ഇന്ത്യന്‍ ഭക്ഷണത്തോടുള്ള ഇഷ്ടം ഊട്ടിയുറപ്പിച്ച് പ്രിയങ്ക; നെഞ്ചോട് ചേര്‍ത്ത് ഈ ഗുജറാത്തി വിഭവം


ഇന്ത്യന്‍ ഭക്ഷണം ഏറെ ഇഷ്ടപ്പെടുകയും ഇന്ത്യന്‍ ഭക്ഷണ സംസ്‌കാരത്തെ ബഹുമാനിക്കുകയും ചെയ്യുന്ന നടികൂടിയാണ് പ്രിയങ്ക.

പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം | Photo: instagram.com/priyankachopra/?hl=en

മൂന്ന് വര്‍ഷത്തിന് ശേഷം തന്റെ ജന്മനാട്ടിലേക്ക് തിരികെയെത്തിയിരിക്കുകയാണ് ഹോളിവുഡ് നടിയും മോഡലുമായ പ്രിയങ്കാ ചോപ്ര. കോവിഡ് വ്യാപനത്തിന് ശേഷമുള്ള നടിയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനം കൂടിയാണിത്. അമ്മയായതിന് ശേഷം ഇത് ആദ്യമായാണ് താരം ഇന്ത്യയിലേക്ക് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യന്‍ ഭക്ഷണം ഏറെ ഇഷ്ടപ്പെടുകയും ഇന്ത്യന്‍ ഭക്ഷണ സംസ്‌കാരത്തെ ബഹുമാനിക്കുകയും ചെയ്യുന്ന നടികൂടിയാണ് പ്രിയങ്ക. ഇന്ത്യന്‍ ഭക്ഷണത്തോടുള്ള പ്രിയങ്കയുടെ അതിരറ്റ സ്‌നേഹമാണ് ന്യൂയോര്‍ക്കില്‍ അവര്‍ തുടക്കമിട്ട സോന എന്ന റെസ്‌റ്റൊറന്റ്. പ്രവര്‍ത്തനം തുടങ്ങി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് സോന റെസ്‌റ്റൊറന്റ് നേടിയിരിക്കുന്നത്.



ഇപ്പോഴിതാ ഇന്ത്യയില്‍ തിരികെയെത്തിയ പ്രിയങ്ക തന്റെ പ്രിയപ്പെട്ട സ്‌നാക്‌സ് വിഭവം കഴിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി രൂപത്തിലാണ് പ്രിയങ്ക ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ തെരുവുകളിലെ തട്ടുകടകളില്‍ സുലഭമായി ലഭിക്കുന്ന സ്‌നാക്‌സായ ദബേലിയുടെ ചിത്രമാണ് പ്രിയങ്ക ഷെയര്‍ ചെയ്തിരിക്കുന്നത്. പകുതി കഴിച്ച ദബേലി നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന പ്രിയങ്കയെ ചിത്രത്തില്‍ കാണാം.

വടാ പാവിന് സമാനമായ ഗുജറാത്തി സ്‌നാക്‌സ് വിഭവമാണ് ദബേലി.

Content Highlights: love for food by priyanka, priyanka chopra snacking dabeli, food, indian street food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented