മോദിക്കൊപ്പം പാനിപൂരി ആസ്വദിച്ച് കഴിച്ച് ജപ്പാൻ പ്രധാനമന്ത്രി; വൈറലായി വീഡിയോ


2 min read
Read later
Print
Share

പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയും

തിങ്കളാഴ്ച ഇന്ത്യയിലെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ന്യൂ‍ഡൽഹിയിലെ ബുദ്ധജയന്തി പാർക്ക് സന്ദർശിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇന്ത്യാസന്ദർശനത്തിനായി തിങ്കളാഴ്ച രാവിലെയാണ് കിഷിദ ഡൽഹിയിലെത്തിയത്. പാർക്ക് ചുറ്റിനടന്നുകണ്ട ഇരുവരും ചായയും ലഘുഭക്ഷണവും കഴിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഇന്ത്യൻ സ്ട്രീറ്റ് ഫുഡിലെ പ്രധാന ഇനമായ ​ഗോൽ​ഗപ്പ അഥവാ പാനിപൂരി ഫുമിയോ കിഷിദ കഴിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ വൈറലാകുന്നത്.

നരേന്ദ്ര മോദിയുടെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവന്നത്. എന്റെ സുഹൃത്ത് പ്രധാനമന്ത്രി ഫുമിയോ കിഷിദാ, രുചികരമായ ​ഗോൽ​ഗപ്പ ഉൾപ്പെടെയുള്ള രുചികരമായ ഇന്ത്യൻ ലഘുഭക്ഷണങ്ങൾ ആസ്വ​ദിക്കുന്നു, എന്നു പറഞ്ഞാണ് വീഡിയോ പങ്കുവെച്ചത്. പാനിപൂരിക്ക് പുറമേ ലസി, മാം​ഗോ ജ്യൂസ്, ഫ്രൈഡ് ഇഡ്ലി തുടങ്ങിയവയും അദ്ദേഹം പരീക്ഷിച്ചിരുന്നു.

ഫുമിയോ പാനിപൂരി കഴിക്കുന്നതിന്റെ വീഡിയോ വൈകാതെ വൈറലാവുകയും ചെയ്തു. 15ലക്ഷത്തോളം പേരാണ് വീഡിയോ ഇതിനകം കണ്ടത്. മൂന്നുലക്ഷത്തിലധികം ലൈക്കുകളും നേടി. രസകരമായ നിരവധി കമന്റുകളും വീഡിയോക്ക് കീഴെ വന്നിട്ടുണ്ട്. ഫുമിയോ കിഷിദാ വീണ്ടും പാനിപൂരിക്കായി ഇന്ത്യയിലേക്ക് വരുമെന്നും പെർഫെക്റ്റ് ഇന്ത്യൻ സ്നാക് ആണ് ഇതെന്നും പാനിപൂരിയെ ദേശീയ ലഘുഭക്ഷണമാക്കി പ്രഖ്യാപിക്കണം എന്നുമൊക്കെ പോകുന്നു കമന്റുകൾ.

പാനി പൂരി വീട്ടിൽ തന്നെ തയ്യാറാക്കാം

ആദ്യം പൂരിയിൽ ഒഴിക്കാനുള്ള പാനി തയ്യാറാക്കാം. ഇതിലേക്ക് ഒരു കപ്പ് പുളി ചട്ണി ആദ്യം തയ്യാറാക്കണം

പുളി വെള്ളത്തിൽ കുതിർത്തത് - 100 ഗ്രാം

ശർക്കര -രണ്ട് സ്പൂൺ

ഉപ്പ് - രണ്ട് സ്പൂൺ

ഗരം മസാല - അര സ്പൂൺ

ചുക്ക് പൊടി - ഒരു സ്പൂൺ

കുരുമുളക് പൊടിച്ചത് - കാൽ സ്പൂൺ

മുളക് പൊടി - കാൽ സ്പൂൺ

ചാട്ട് മസാല - ഒരു സ്പൂൺ

ഇവയെല്ലാം ചേർത്ത് അരച്ച് ചട്ണി തയ്യാറാക്കാം

ശേഷം

പുതിന ഇല - ഒരു കപ്പ്
മല്ലി ഇല - ഒരു കപ്പ്
പച്ചമുളക് - 7
വറുത്ത് പൊടിച്ച ജീരകം - 2 ടേബിൾ സ്പൂൺ
ഉപ്പ് - ടേബിൾ സ്പൂൺ
മുളക് പൊടി - 1 ടീ സ്പൂൺ
വെള്ളം - 8 കപ്പ്

ചട്ണിയും ബാക്കി ചേരുവകളും നല്ലവണം മിക്‌സ് ചെയ്യുക

ഒരുകപ്പ് റവയിലേക്ക് രണ്ടു ടേബിൾ സ്പൂൺ മൈദയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക. വെള്ളം കുറേശ്ശെയായി ചേർത്തു വേണം മാവ് കുഴയ്ക്കാൻ. ഫില്ലിങ്ങിന് ഉരുളക്കിഴങ്ങ് പുഴുങ്ങിയത് ഉടച്ചെടുത്തതിലേക്ക് അരകപ്പ് വേവിച്ചുവച്ച കടല, അരകപ്പ് സവോള, ആവശ്യത്തിന് മല്ലിയില, മുളകുപൊടി, ജീരകപൊടി, ചാട് മസാല, ഉപ്പ് എന്നിവ ചേർത്ത് കുഴച്ചുവെക്കാം. ഇനി കുഴച്ചുവെച്ച മാവ് ചെറുതായി പരത്തി എണ്ണയിൽ വറുത്തെടുക്കുക. ശേഷം മുകൾഭാ​ഗം പൊട്ടിച്ച് ആവശ്യത്തിന് ഫില്ലിങ്ങും ചട്നിയും ചേർത്ത് വിളമ്പാം.

ആദ്യം പാനി തയ്യാറാക്കിയ ശേഷം പൂരി തയ്യാറാക്കുന്നതാണ് നല്ലത്. ചൂടോടെയുള്ള പൂരിയിൽ കഴിക്കാനാണ് രുചി.

Content Highlights: PM Modi, Japan PM Fumio Kishida enjoy pani puri

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
harvard diet

1 min

അമിത വിശപ്പിനെ തടയാം ; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഇവ

May 29, 2023


.

1 min

അറിഞ്ഞിരിക്കാം ലെമണ്‍ ടീയുടെ ഗുണങ്ങള്‍ 

May 29, 2023


priyanka chopra

1 min

പിസ മുതൽ സാൻവിച്ച് വരെ, എന്തിനൊപ്പവും അച്ചാർ; വിചിത്രമായ ഭക്ഷണശീലം പങ്കുവെച്ച് പ്രിയങ്ക

May 22, 2023

Most Commented