സസ്യങ്ങളില്‍ നിന്നുള്ള ഒമേഗ 3 ആസിഡുകള്‍ ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്ന് പഠനം


സസ്യങ്ങളില്‍ നിന്നുള്ള എ.എല്‍.എ.ക്ക് കടല്‍ വിഭവങ്ങളില്‍നിന്നുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ക്കുള്ള ഗുണം തന്നെയാണുള്ളത്.

പ്രതീകാത്മക ചിത്രം | Photo: Getty Images

ഒമേഗ 3 ഫാറ്റി ആസിഡുകളിലൊന്നായ ആല്‍ഫ ലിനോലെനിക് ആസിഡ്(എ.എല്‍.എ.) അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്ന് പഠനം. വാള്‍നട്ട്, ചണവിത്ത് തുടങ്ങിയ സസ്യങ്ങളില്‍നിന്നുള്ള വിഭവങ്ങളിലാണ് ഇത് കൂടുതലായി അടങ്ങിയിരിക്കുന്നത്. ഇവ കഴിക്കുന്നവരില്‍ ഹൃദയധമനികളെ ബാധിക്കുന്ന രോഗങ്ങളില്‍ 10 ശതമാനത്തിന്റെയും ഗുരുതരമായ കൊറോണറി ഹൃദ്രോഗത്തില്‍നിന്ന് 20 ശതമാനത്തിന്റെയും കുറവ് കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറഞ്ഞു.

അഡ്‌വാന്‍സസ് ഇന്‍ ന്യൂട്രീഷന്‍ എന്ന ജേണലിലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്. പലകാരണങ്ങള്‍ക്കൊണ്ടും കടല്‍ വിഭവങ്ങള്‍ കഴിക്കാന്‍ കഴിയാത്തവരുണ്ടാകും. എന്നാല്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് വളരെ പ്രധാനപ്പെട്ടകാര്യമാണ്. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഒമേഗ 3 ഫാറ്റി ആസിഡ് അനിവാര്യമായ ഘടകമാണ്-പഠനത്തിന് നേതൃത്വം നല്‍കിയ ഇവാന്‍ പോ യൂണിവേഴ്‌സിറ്റിയിലെ ന്യൂട്രീഷണല്‍ സയന്‍സസ് വിഭാഗം പ്രൊഫസര്‍ പെന്നി ക്രിസ്-ഏതര്‍ടണ്‍ പറഞ്ഞു.

സസ്യങ്ങളില്‍ നിന്നുള്ള എ.എല്‍.എ.ക്ക് കടല്‍ വിഭവങ്ങളില്‍നിന്നുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ക്കുള്ള ഗുണം തന്നെയാണുള്ളത്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ഡയറ്റില്‍ ഇത് ഏറെ പ്രധാനപ്പെട്ടതാണ്-അവര്‍ പറഞ്ഞു. സസ്യങ്ങളില്‍ നിന്നും മറ്റു മാര്‍ഗങ്ങളില്‍നിന്നും(കടല്‍ വിഭവങ്ങള്‍) ഒമേഗ 3 ഫാറ്റി ആസിഡ് കഴിക്കുന്നവരില്‍ കൂടുതല്‍ നേട്ടമുള്ളതായും ഹൃദ്രോഗസാധ്യത വീണ്ടും കുറയുന്നുവെന്നുമുള്ള സൂചനകള്‍ പഠനത്തിലൂടെ കിട്ടിയെന്ന് പഠനത്തില്‍ പങ്കെടുത്ത പെന്‍സ്റ്റേറ്റിലെ ന്യൂട്രീഷന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ജെന്നിഫര്‍ ഫ്‌ളെമിങ് പറഞ്ഞു.

Content Highlights: omega 3 fatty acid, watnut, flaxaseed, plant based food, food

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented