ഭീമൻ പിസ തയ്യാറാക്കുന്നു | Photo: twitter.com/Reuters
നമ്മുടെ നാട്ടില്‍ അടുത്തകാലത്ത് ഏറെ പ്രചാരം ലഭിച്ച വിഭവമാണ് പിസ. വെജ്, നോണ്‍ വെജ് രുചികളില്‍ ലഭ്യമാണെന്നതും പിസയുടെ പ്രിയം വര്‍ധിപ്പിക്കുന്നു. ഗോതമ്പില്‍ തീര്‍ത്ത ബേസും പലതരം ടോപ്പിങ്സും നിരത്തിയ പിസയുടെ ജന്മദേശം ഇറ്റലിയാണ്.
ഇപ്പോഴിതാ അമേരിക്കന്‍ ബഹുരാഷ്ട്ര റെസ്റ്റോറന്റ് ശൃഖലയായ പിസ ഹട്ട് ഭീമന് പിസ തയ്യാറാക്കി ശ്രദ്ധ നേടിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പിസ എന്ന റെക്കോഡിനായി കാത്തിരിക്കുകയാണ് അവര്‍. 68,000 പിസ കഷ്ണങ്ങള്‍ ചേര്‍ത്ത് വെച്ചാണ് ഈ ഭീമന് പിസ തയ്യാറാക്കിയിരിക്കുന്നത്. 1310 ചതുരശ്ര മീറ്ററാണ് പിസയുടെ വലുപ്പം. ദീര്‍ഘചതുരാകൃതിയിലുള്ള ബേസുകള്‍ ചേര്‍ത്ത് വെച്ചശേഷം ചീസും പെപ്പറോണിയും ചേര്‍ക്കുന്നതിന് മുമ്പായി പിസ സോസ് അതിനുമുകളില്‍ നിരത്തി. വായുവില്‍ ഉയര്‍ന്ന് നില്ക്കുന്ന പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് ഭീമന് പിസ വേവിച്ചെടുത്തത്.
യു.എസിലെ ലോസ് ആഞ്ജലിസ് കോണ്‍ഫറന്‍സ് സെന്ററിലാണ് പിസ തയ്യാറാക്കിയത്. ഭീമന് പിസ തയ്യാറാക്കാന്‍ ഉപയോഗിച്ച പിസ കഷ്ണങ്ങളൊന്നും പാഴാക്കി കളയില്ലെന്നും അവ പ്രാദേശിക ഫുഡ് ബാങ്കുകളിലേക്ക് നല്‍കുമെന്നും പിസ ഹട്ട് പ്രസിഡന്റ് ഡേവിഡ് ഗ്രേവ്സ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനെ അറിയിച്ചു.
Content Highlights: worlds largest pizza with more than 68000 slices, food, guinness world record
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..