ഓണ്‍ലൈന്‍ ഭക്ഷ്യവിപണി സകല ശക്തിയുമെടുത്ത് കുതിച്ച് പറന്നു കൊണ്ടിരിക്കുന്നു. അത്രയ്ക്കധികം ജനപ്രീതിയാണ് ഓണ്‍ലൈന്‍ ഭക്ഷ്യ ശ്യംഖല നേടിയിരിക്കുന്നത്. വാതില്‍ പടിവരെ ഭക്ഷണമെത്തുന്ന രീതി നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കും ചുവടുപിടിച്ചിരിക്കുകയാണ്. വ്യത്യസ്ത ഓഫറുകള്‍ കൊണ്ട് ഉപഭോക്താളെ പ്രീതിപെടുത്തുന്ന ഈ വിപണി നൂതനമായ ആശയം മുന്നോട്ട് കൊണ്ട് വന്നിരിക്കുന്നു. ഭക്ഷണ വിതരണത്തിനായി ഡ്രോണുകളെ ഇറക്കുന്നതാണ് പുതിയ പദ്ധതി.

ഭക്ഷണം ഓര്‍ഡര്‍ ചെയ്തശേഷം ഇനി ഒട്ടും കാത്തിരിക്കേണ്ടിവരില്ല. വിതരണക്കാരന്‍ മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ വീട്ടുപടിക്കല്‍ 'പറന്നെത്തും'. ഭക്ഷണവിതരണശൃംഖലയായ സൊമാറ്റോയാണ് ഇന്ത്യയിലാദ്യമായി ഡല്‍ഹിയില്‍ ഡ്രോണുകളുപയോഗിച്ചുള്ള ഭക്ഷണവിതരണവുമായെത്തുന്നത്. 

ആദ്യപരീക്ഷണംതന്നെ വന്‍വിജയമായതായാണ് സൊമാറ്റോയുടെ സ്ഥാപകനും സി.ഇ. ഒ. യുമായ ദീപീന്ദര്‍ ഗോയല്‍ അറിയിച്ചത്. അഞ്ചുകിലോയോളം ഭാരവുമായി അഞ്ചുകിലോമീറ്റര്‍ ഡ്രോണ്‍ സഞ്ചരിച്ചത് വെറും പത്തുമിനിറ്റിലാണ്.

Content Highlights: online food, food news, food, swiggy