ഓരോ സാധനത്തിന്റെയും വില 10 മുതൽ 30 രൂപവരെ കൂടുതൽ; ഭക്ഷണവിതരണ ആപ്പുകൾ കീശ കാലിയാക്കും


സനില അർജുൻ

ഹോട്ടൽ മെനുവിനെക്കാൾ ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമുകളിൽ 10-30 രൂപ വരെ കൂടുതലാണ് ഓരോ സാധനത്തിന്റെയും വില.

പ്രതീകാത്മക ചിത്രം | Photo: A.F.P.

സംസ്ഥാനത്ത് ഓരോ നഗരത്തിലും ഹോട്ടലുകളുടെ എണ്ണം കൂടുന്നതിനൊപ്പം ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമുകളുടെ സാന്നിധ്യവും ശക്തമാകുകയാണ്. വീടുകളിലും ഓഫീസുകളിലും എന്നുവേണ്ട നമ്മുടെ സൗകര്യത്തിനനുസരിച്ച് എവിടെ ഇരുന്ന് വേണമെങ്കിലും ഇഷ്ടപ്പെട്ട ഹോട്ടലുകളിൽ നിന്ന് ഇഷ്ടപ്പെട്ട ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാം. എന്നാൽ, ഭക്ഷണം ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വാങ്ങുമ്പോൾ ഹോട്ടലുകളിൽ നേരിട്ട് ചെല്ലുന്നതിനേക്കാൾ 10-25 ശതമാനം വരെ അധികമായി ചെലവിടേണ്ടി വരുന്നു.

ഹോട്ടൽ മെനുവിനെക്കാൾ ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമുകളിൽ 10-30 രൂപ വരെ കൂടുതലാണ് ഓരോ സാധനത്തിന്റെയും വില. ഇതിനുപുറമേ ഡെലിവറി, പായ്ക്കിങ്, ജി.എസ്.ടി. അടക്കമുള്ള നിരക്കുകൾ വേറെയും. ഡെലിവറി ചാർജ് ഹോട്ടലും ഉപഭോക്താവ് ഓർഡർ ചെയ്യുന്ന വിലാസവുമായുള്ള ദൂരം അനുസരിച്ച് വ്യത്യാസപ്പെടും. മഴയോ ഗതാഗത കുരുക്കോ ഉണ്ടെങ്കിൽ ഈ ഇനത്തിലും കൊടുക്കണം പത്തോ ഇരുപതോ കൂടുതൽ.വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിലുള്ള ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചപ്പോൾ നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് ചെലവായത് 1,470 രൂപയാണ്. 230 രൂപ വിലവരുന്ന മൂന്ന് ചിക്കൻ ബിരിയാണിയും 160 രൂപ വിലയ്ക്ക് ഒരു വെജിറ്റബിൾ ബിരിയാണിയും 140 രൂപയുടെ മൂന്ന് ജ്യൂസ്, 130 രൂപയ്ക്ക് ഒരു ഇളനീർ പുഡ്ഡിങ് എന്നിവയാണ് കഴിച്ചത്. മൊത്തം 1,400 രൂപ ഭക്ഷണത്തിന്റെ വിലയും അഞ്ച് ശതമാനം ജി.എസ്.ടി. ഇനത്തിൽ 70 രൂപയും ചേർത്താണ് 1,470 രൂപ ചെലവായത്.

ഇതേ ഹോട്ടലിൽ നിന്ന് ഇതേ സാധനങ്ങൾ ഇതേ ദൂരത്തിലുള്ള വീട്ടിലേക്ക് ഓൺലൈനിൽ ഓർഡർ ചെയ്തപ്പോൾ ചെലവായത് 1,705.50 രൂപ. അതായത്, ഓൺലൈനിൽ വരുമ്പോൾ എല്ലാ ഉത്പന്നത്തിനും 10-20 രൂപ വരെ വില കൂടി. ഈ കുടുംബത്തിന് ഭക്ഷണത്തിന് മാത്രമായി ഹോട്ടലിൽ ചെന്ന് കഴിച്ചപ്പോൾ 1,400 രൂപ ചെലവായിടത്ത് ഓൺലൈനിൽ 1,510 രൂപയാണ് ചെലവായത്. ഇതിനുപുറമേ 75.5 രൂപ ജി.എസ്.ടി., ഡെലിവെറി ചാർജും അതിന്റെ അധിക നിരക്കും ചേർത്ത് 41 രൂപ, മറ്റു ചാർജുകളും അടക്കം മൊത്തം ചെലവിൽ 235.5 രൂപയുടെ വർധനയുണ്ടായി. ഒരു കിലോമീറ്റർ ദൂരത്തിലേക്ക് ഭക്ഷണം എത്തിക്കാനാണ് ഈ ചെലവെന്നും ഓർക്കണം.

ഒറ്റ ക്ലിക്കിൽ വീട്ടുപടിക്കൽ ഭക്ഷണമെത്തുമ്പോൾ പലപ്പോഴും ഈ അധിക ചെലവ് ആളുകൾ കാണുന്നില്ല. തുടക്കത്തിൽ കൂപ്പൺ ഓഫറുകളും ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഓഫറുകളും നൽകി ഉപഭോക്താവിനെ വരുതിയിലാക്കും. പിന്നീട് ഓഫറുകൾ ഇല്ലാതാകും. എന്നാൽ, അടിക്കടി ഭക്ഷണം വാങ്ങുന്നതിന് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നവർക്ക് ഇതൊരു അധിക ബാധ്യതയാണ്.

പണപ്പെരുപ്പം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൈയിലുള്ള പണം സൂക്ഷിച്ചു ചെലവാക്കിയില്ലെങ്കിൽ കീശ കാലിയാകും.

Content Highlights: price hike for online food order, online food delivery app, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented