മിനിയേച്ചര്‍ കുക്കിങ് നമ്മുടെ സമൂഹ മാധ്യമങ്ങളുടെ ഇഷ്ടവിഷയമാണ്. പലപ്പോഴും ഒരു ഫുള്‍ കോഴ്‌സ് മിനിയേച്ചര്‍ മീല്‍സ് തന്നെ തയ്യാറാക്കുന്ന ആളുകളെ യൂട്യൂബില്‍ കാണാം. എന്നാല്‍ മിനിയേച്ചര്‍ കുക്കിങ്ങിന്റെ നേര്‍വിപരീതമായ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫിറോസ് ചുട്ടിപ്പാറയുടെ വില്ലേജ് ഫുഡ് ചാനലിലാണ് ഈ വ്യത്യസ്തമായ വിഭവം പങ്കുവയ്ക്കുന്നത്. 25 കിലോ ഭാരമുള്ള ലോലിപോപ്പാണ് ഇവര്‍ ഒരുക്കിയത്. 'ഞങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ ലോലിപോപ്പ് തയ്യാറാക്കി' എന്നാണ് വീഡിയോയുടെ ക്യാപ്ഷന്‍. 

ലോലിപോപ്പ് ബാല്യത്തിന്റെ ഒരു ഓര്‍മയാണെന്നും, അതിനാലാണ് ലോലിപോപ്പ് തയ്യാറാക്കുന്നതെന്നും ഫിറോസ് പറയുന്നുണ്ട്. 

വീഡിയോയില്‍ വലിയ പാത്രത്തില്‍ ഇവര്‍ മിഠായി തയ്യാറാക്കുന്ന രീതികളും വീഡിയോയില്‍ കാണിക്കുന്നുണ്ട്. 12 മണിക്കൂര്‍ കൊണ്ടാണ് മിഠായി റെഡിയാുന്നത്. പല നിറങ്ങള്‍ ചേര്‍ത്താണ് ഈ ഭീമന്‍ ലോലിപോപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഒരു മില്യണ്‍ ആളുകള്‍ ഈ ഭീമന്‍ മിഠായി തയ്യാറാക്കുന്ന വീഡിയോ കണ്ടിട്ടുണ്ട്. 50 കിലോ വരുന്ന വമ്പന്‍ മാംഗോ ഐസ് കാന്‍ഡി തയ്യാറാക്കുന്ന വീഡിയോയും മുമ്പ് ഇവര്‍ പങ്കുവച്ചിരുന്നു.

Content Highlights: Online Cooking Channel Makes 25 Kg Lollipop