സവാള അരിയുമ്പോള്‍ ഇനി കൂടുതല്‍ കരയേണ്ടി വരും: കുതിച്ചുയര്‍ന്ന് വില


വില പിടിച്ചുനിര്‍ത്താനായി കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല

രാജ്യത്ത് വലിയ ഉള്ളിക്കു (സവാള) തീവില. നാലുവര്‍ഷത്തിനിടയ്ക്കുള്ള ഏറ്റവും കൂടിയ വിലയിലേക്കാണ് ഉള്ളിവില ഉയരുന്നത്. അടുത്തിടെയുണ്ടായ കനത്തമഴയെത്തുടര്‍ന്ന് മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലുണ്ടായ വിളനാശവും തുടര്‍ന്ന് വരവ് കുറഞ്ഞതുമാണ് വില കുത്തനെ ഉയരാന്‍ കാരണം.

കേരളത്തിലും വില കുത്തനെ ഉയരുകയാണ്. ശനിയാഴ്ച എറണാകുളം മാര്‍ക്കറ്റില്‍ സവാള കിലോയ്ക്ക് 55 രൂപ വരെയായിരുന്നു മൊത്തവില. കോഴിക്കോട്ട് ചെറുകിട കച്ചവടക്കാര്‍ 56 രൂപ വരെയാണ് ശനിയാഴ്ച ഈടാക്കിയത്.

കാര്‍ഷികോത്പാദന വിപണന സമിതിയുടെ (എ.പി.എം.സി.) പ്രധാന വിപണിയായ ഡല്‍ഹിയിലെ ആസാദ്പുര്‍ മാര്‍ക്കറ്റില്‍ വെള്ളിയാഴ്ച 25 ശതമാനത്തോളം വിലവര്‍ധനയാണ് രേഖപ്പെടുത്തിയത്. 3000 ടണ്ണിനടുത്ത് സവാള എത്തിച്ചേരേണ്ടിടത്ത് 1026 ടണ്‍ മാത്രമാണ് വന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. ഡല്‍ഹിയില്‍ വ്യാഴാഴ്ച കിലോയ്ക്ക് 40 രൂപയും വെള്ളിയാഴ്ച 50 രൂപയുമായിരുന്നു വില. ആഭ്യന്തരോത്പാദനത്തിന്റെ 33 ശതമാനത്തിലധികം സവാള കൃഷിചെയ്യുന്ന മഹാരാഷ്ട്രയിലെ മംഡിയില്‍ ഏപ്രില്‍മുതല്‍ വില കൂടിക്കൊണ്ടിരിക്കുകയായിരുന്നു. രാജ്യത്തെ മറ്റു വിപണികളിലും സവാള വില കുത്തനെ ഉയര്‍ന്നു.

വില പിടിച്ചുനിര്‍ത്താനായി കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. കയറ്റുമതി കുറയ്ക്കാനായി സെപ്റ്റംബര്‍ 13-ന് സര്‍ക്കാര്‍, സവാളയുടെ കുറഞ്ഞ കയറ്റുമതിനിരക്ക് ടണ്ണിന് 850 ഡോളറാക്കിയിരുന്നു. ഹരിയാണയിലും മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉള്ളിവില ഉയരുന്നത് തടയാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രമം നടത്തിയേക്കും. രാജ്യത്ത് സവാളയുടെ 56,000 ടണ്‍ കരുതല്‍ശേഖരമുണ്ടെന്നും വിലകൂടുന്നത് താത്കാലിക പ്രതിഭാസമാണെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞു.

Content Highlights:onion price hike

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section
Most Commented