മറുനാട്ടിലും പ്രിയമേറി ഓണസദ്യ; കാറ്ററിങ്ങുകാർക്കും പാചകവിദഗ്ധർക്കും ഓഡറുകൾ ലഭിച്ചു തുടങ്ങി


ഈ മാസം 30 മുതല്‍ ഓണം കഴിയും വരെയുള്ള സമയത്തേക്ക് സദ്യക്ക് ഓര്‍ഡറുകള്‍ പലര്‍ക്കും കിട്ടുന്നുണ്ട്.

പ്രതീകാത്മക ചിത്രം (Photo: Madhuraj)

പയ്യന്നൂര്‍: ഓണത്തിനുള്ള പൂക്കള്‍ അതിര്‍ത്തികടന്ന് കേരളത്തിലെത്തുമ്പോള്‍ ഓണസദ്യ കേരളത്തിന് പുറത്തേക്ക് കടക്കുകയാണ്. ഇപ്രാവശ്യം കര്‍ണാടകയില്‍ സദ്യയ്ക്കായി ആവശ്യക്കാര്‍ കൂടുതലാണെന്ന് കാറ്ററിങ്ങുകാരും പാചകവിദഗ്ധരും പറയുന്നു.

മറുനാടന്‍ മലയാളികളാണ് പാചകവിദഗ്ധരെ സദ്യയ്ക്കായി ബന്ധപ്പെടുന്നത്. മംഗളൂരുവില്‍നിന്നും ബെംഗളൂരുവില്‍നിന്നുമുള്ള മലയാളി റസിഡന്റ്‌സ് അസോസിയേഷനുകള്‍, മലയാളി വിദ്യാര്‍ഥികളുള്ള കോളേജുകള്‍ തുടങ്ങിയവയാണ് ഓണസദ്യയ്ക്കായി പാചകവിദഗ്ധരെയും കാറ്ററിങ്ങുകാരെയും ബന്ധപ്പെടുന്നത്.



ഈ മാസം 30 മുതല്‍ ഓണം കഴിയും വരെയുള്ള സമയത്തേക്ക് സദ്യക്ക് ഓര്‍ഡറുകള്‍ പലര്‍ക്കും കിട്ടുന്നുണ്ട്.

തിരുവോണദിവസം സദ്യയൊരുക്കാന്‍ ആളുകള്‍ക്ക് മടിയായതോടെയാണ് അന്നത്തേക്കുമുള്ള സദ്യയും ഇവരെ തേടിയെത്താന്‍ തുടങ്ങിയത്. ഹോട്ടലുകളും കാറ്ററിങ്ങുകാരും പാചകവിദഗ്ധരും ഇതിനായുള്ള ഓര്‍ഡറുകളും സ്വീകരിക്കുന്നുണ്ട്.

ചോറടക്കം പതിനെട്ടുകൂട്ടം വിഭവങ്ങളാണ് പലരും ഒരുക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ കാറ്ററിങ്ങുകാരുള്‍പ്പെടെ സദ്യ എത്തിച്ച് വിളമ്പി നല്‍കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത്യാവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുക മാത്രമാണ് പലരും ചെയ്യുന്നത്.

250 രൂപമുതല്‍ മുകളിലാണ് ഒരു ഇലയ്ക്ക് വില. വിഭവങ്ങള്‍ക്കനുസരിച്ച് ഇത് കൂടും. ഓഫീസുകളിലേക്കും സ്ഥാപനങ്ങളിലേക്കും മുന്‍വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും ആവശ്യക്കാരുണ്ട്.

പ്രിയം പയ്യന്നൂര്‍ സദ്യയ്ക്ക്

രുചിയിലും വൈവിധ്യത്തിലും മുന്നിട്ട് നില്‍ക്കുന്ന പയ്യന്നൂര്‍ സദ്യയ്ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് പാചകക്കാര്‍ പറയുന്നു. ഓണസദ്യ ജില്ലയില്‍ കൂടുതല്‍ തയ്യാറാക്കുന്നതും പയ്യന്നൂരുകാരാണ്. പ്രധാന ഘടകമായ പായസത്തിന്റെ എണ്ണവും രുചിയും സദ്യയുടെ പകിട്ടേറ്റുന്നുണ്ട്.

കേരളത്തിന് പുറത്ത് സദ്യക്ക് ആവശ്യക്കാര്‍ ഏറിത്തുടങ്ങി

മുന്‍പ് സമീപ ജില്ലകളിലേക്ക് സദ്യ തയ്യാറാക്കി നല്‍കിയിരുന്നു. എങ്കിലും ആദ്യമായാണ് കേരളത്തിന് പുറത്തേക്ക് ഓണസദ്യയ്ക്കുള്ള ഓര്‍ഡറുകള്‍ ലഭിക്കുന്നത്. മലയാളികള്‍ ഏറെയുള്ള കേന്ദ്രങ്ങളിലാണ് ആവശ്യക്കാര്‍ കൂടുതലെങ്കിലും മറ്റ് സംസ്ഥാനക്കാരും സദ്യയ്ക്കായി ബന്ധപ്പെടുന്നുണ്ട്.

പി.എസ്. നിതിന്‍, സ്റ്റാര്‍ലൈന്‍ ഇവന്റ്സ്

Content Highlights: onam sadya, food order, food, onam sadya order from other states


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented