നൂറുകോടിയുടെ ഓണപ്പായസം


രേഷ്മ ഭാസ്കരൻ

ഓണക്കാലത്ത് വിൽക്കുന്നത് 50 ലക്ഷം ലിറ്റർ പായസം, തിരുവോണത്തിനു മാത്രം 10 ലക്ഷം ലിറ്റർ, താരം പാലട തന്നെ

പാലട പായസം

കൊച്ചി: പായസമില്ലാതെ എന്ത് ഓണസദ്യ. പാലട, ഗോതമ്പ്, അടപ്രഥമൻ, പരിപ്പ്, സേമിയ, പഴം തുടങ്ങിയ പായസങ്ങളാണ് ഇത്തവണയും പ്രധാനികൾ. തിരുവോണ നാളിൽ മാത്രം 10 ലക്ഷം ലിറ്റർ പായസമാണ് കേരളത്തിൽ വിളമ്പുന്നത്. ഏകദേശം 20 കോടി രൂപയോളം വരുമിത്. അത്തം മുതലുള്ള കണക്കെടുത്താൽ 50 ലക്ഷം ലിറ്റർ പായസമാണ് ഇത്തവണ കേരളം കുടിച്ചുതീർക്കുക. ഏതാണ്ട് 100 കോടി രൂപയുടെ ബിസിനസ്.

വിവിധയിനം പായസങ്ങളുണ്ടെങ്കിലും പാലടയും പരിപ്പ് പായസവുമാണ് ഓണത്തിന് കൂടുതലായി തീൻമേശയിൽ സ്ഥാനംപിടിക്കുന്നത്. ഇതിൽ പാലടയാണ് വില്പനയിൽ മുന്നിൽ.

കോവിഡ് പ്രതിസന്ധിക്കു ശേഷമുള്ള ആഘോഷമായതിനാൽ അത്തം മുതൽ പായസത്തിന് ആവശ്യം ഉയർന്നു. മുൻ വർഷത്തെക്കാൾ മികച്ച വില്പനയാണ് ഇത്തവണ പായസത്തിനുണ്ടായതെന്ന് കാറ്ററിങ് മേഖലയിലുള്ളവർ പറയുന്നു. അര ലിറ്റർ, ഒരു ലിറ്റർ പായസമാണ് കൂടുതലും വിറ്റുപോകുന്നത്. ഹോട്ടൽ, കാറ്ററിങ്, റസിഡൻറ്‌സ്‌ അസോസിയേഷനുകൾ തുടങ്ങി ബേക്കറികളിലടക്കം പായസം വിൽക്കുന്നുണ്ട്. കൂടാതെ, റോഡരികിൽ ഗ്ലാസിന് 30-50 രൂപ നിരക്കിൽ വിവിധ തരം പായസം ലഭ്യമാണ്.

മുൻ വർഷം ലിറ്ററിന് 180-200 രൂപ ഉണ്ടായ പായസത്തിന് ഇത്തവണ വില 220-270 രൂപയായി. അവശ്യസാധനങ്ങളുടെ വിലവർധനയും ജി.എസ്.ടി. നിരക്കിലുണ്ടായ മാറ്റവുമാണ് പായസ വിലയും കൂടാൻ കാരണമായത്.

ഇത്തവണ പ്രധാന ജില്ലകളിലെല്ലാം പായസത്തിന് 20 ശതമാനത്തോളം അധിക വില്പനയാണ് നടന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതൽ പായസം വിൽക്കുന്നത്. മലബാർ ഭാഗങ്ങളിലും ആവശ്യം കൂടിയിട്ടുണ്ട്. ഇത്തവണ മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് തിരുവോണ നാളിൽ വീടുകളിൽ പായസം എത്തിക്കുന്നത്. ഇതിനായി എല്ലാ യൂണിറ്റുകളും നേരത്തേ സജ്ജമായതായി ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ (എ.കെ.സി.എ.) സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് പറഞ്ഞു.

Content Highlights: onam payasam sale


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented