പാക്കിങ് ചാർജ് കുത്തനെ ഉയർന്നു;ഓണസദ്യയ്ക്ക് വേണം കുറഞ്ഞത് 250 രൂപ


രേഷ്മ ഭാസ്കരൻ

ഇലയിട്ട് രണ്ടുകൂട്ടം പായസമടങ്ങിയ 24 തരം വിഭവങ്ങളടങ്ങിയ ഒരു സദ്യ കഴിക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 200-300 രൂപ വരും.

പ്രതീകാത്മക ചിത്രം (Photo: Arun Krishnankutty)

കൊച്ചി: പപ്പടത്തിന്റെ പേരില്‍ നടന്ന അടിപോലെ സദ്യയ്ക്കും തമ്മില്‍ത്തല്ല് വേണ്ട. ഇത്തവണ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ ഓണസദ്യ ലഭിക്കുകയുള്ളൂ. ഓണം എത്തിയതോടെ സദ്യയുടെ ഓര്‍ഡറുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണിത്. ശരാശരി 25 പേര്‍ക്കുള്ള സദ്യയാണെങ്കില്‍ ഓര്‍ഡര്‍ എടുക്കാമെന്നാണ് ഒരു വിഭാഗം. അതേസമയം, പാക്കിങ് ചാര്‍ജ് കൂടുതലായി നല്‍കിയാല്‍ സദ്യ എത്തിക്കാനും ആളുകളുണ്ട്.

ഇത്തവണ ഓണത്തിന് ഏതാണ്ട് 350 കോടി രൂപയുടെ സദ്യയാണ് കേരളത്തില്‍ വിളമ്പുന്നത്. ഇതില്‍ 60 ശതമാനത്തോളം വില്‍പ്പന തിരുവോണത്തിനാണ്. ഹോട്ടലുകളും കാറ്ററിങ് മേഖലകളും കൂടാതെ, ചെറിയ സംഘങ്ങളും ഇത്തവണ ഓണസദ്യ ഒരുക്കുന്നുണ്ട്. കോവിഡിനു ശേഷമുള്ള ഓണാഘോഷമായതിനാല്‍ വിഭവങ്ങള്‍ക്കെല്ലാം വില കൂടിയിട്ടുണ്ട്. പല സ്ഥലങ്ങളിലും രണ്ടാഴ്ച മുന്‍പുതന്നെ ബുക്കിങ് അവസാനിപ്പിച്ചിരുന്നു. വീടുകളിലടക്കം ഇത്തവണ ഓണസദ്യ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്.

വില 20 ശതമാനം കൂടുതല്‍

ഇലയിട്ട് രണ്ടുകൂട്ടം പായസമടങ്ങിയ 24 തരം വിഭവങ്ങളടങ്ങിയ ഒരു സദ്യ കഴിക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 200-300 രൂപ വരും. അഞ്ച് പേരുള്ള ഒരു കുടുംബത്തിന് 1,500 രൂപ മുതലാണ് നിരക്ക്. ഇതില്‍ 150 രൂപ പാക്കിങ്ങിനാണ്. പ്ലാസ്റ്റിക് നിരോധനം വന്നതിനാല്‍ വിഭവങ്ങളെല്ലാം കണ്ടെയ്നറുകളിലാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ ചെറിയ ഓര്‍ഡറുകള്‍ പലരും എടുക്കുന്നില്ല.

പരിസ്ഥിതി സൗഹൃദ പാക്കിങ് വേണ്ടവര്‍ക്ക് അതും റെഡിയാണ്. പക്ഷേ, പാക്കിങ് ചാര്‍ജ് കൂടും.

പാക്കിങ് ചാര്‍ജ് കൂടുതലായതിനാല്‍ 40 ശതമാനത്തോളം ഹോട്ടലുകള്‍ മാത്രമാണ് ഇത്തവണ ഓര്‍ഡറുകള്‍ എടുത്തിട്ടുള്ളത്. ഇതില്‍ വെജിറ്റേറിയന്‍ ഹോട്ടലുകളാണ് കൂടുതല്‍. അതേസമയം, ചില കാറ്ററിങ് യൂണിറ്റുകള്‍ വിഭവങ്ങളുടെ എണ്ണം കുറച്ചുള്ള മിനി സദ്യയും നല്‍കുന്നുണ്ട്. പാക്കിങ് നിരക്കിന് പുറമെ, ഇലയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. തിരുവോണം അടുത്തതിനാല്‍ ഇലയ്ക്ക് 10 രൂപയോളം ഈടാക്കുന്നവരുണ്ടെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ.) സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ പറഞ്ഞു.

നക്ഷത്രങ്ങള്‍ കൂടുമ്പോള്‍ വില ഉയരും

സ്റ്റാര്‍ ഹോട്ടലുകളില്‍ സദ്യയ്ക്ക് വിലയേറും. ഒരാള്‍ക്ക് ഇരുന്ന് കഴിക്കാന്‍ ശരാശരി 800 രൂപ മുതല്‍ 3,000 രൂപ വരെ വില ഈടാക്കുന്നവരുണ്ട്. ചില ഹോട്ടലുകള്‍ സദ്യയുടെ കൂടെ ഓണം പാക്കേജ് തന്നെ നല്‍കുന്നുണ്ട്. കൂടാതെ, വീടുകളില്‍ ഡെലിവറിയും ലഭ്യമാണ്. ഇലയടക്കം പ്രത്യേകം സജ്ജീകരിച്ച ബോക്‌സിലാണ് സദ്യ വീട്ടിലെത്തുക.

പായസത്തില്‍ കേമന്‍ പാലട

ഓണത്തിന് പായസത്തിലെ കേമന്‍ പാലടയാണ്. ലിറ്ററിന് ശരാശരി 270 രൂപ മുതലാണ് വില. ഓണം സീസണിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പായസം വില്‍ക്കുന്നത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മിക്ക ജില്ലകളിലും ഇത്തവണ പായസത്തിന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മലബാര്‍ ഭാഗങ്ങളിലും ആവശ്യം കൂടിയതായി ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ (എ.കെ.സി.എ.) സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ജോര്‍ജ് അറിയിച്ചു.

പൊടിപൊടിക്കാന്‍ പപ്പടം

സദ്യയ്ക്ക് പൊടിപൊടിക്കാന്‍ പപ്പടം നേരത്തെ തയ്യാറാണ്. ഹോട്ടലുകളും കാറ്ററിങ് മേഖലകളുമെല്ലാംതന്നെ മുന്‍കൂട്ടി പപ്പടം ശേഖരിച്ചുവെച്ചിട്ടുണ്ട്. സദ്യയില്‍ ഒരാള്‍ക്ക് രണ്ട് പപ്പടം നല്‍കുന്നവരുണ്ട്. ഓണം മുന്നില്‍ക്കണ്ട് പപ്പട നിര്‍മാണ യൂണിറ്റുകള്‍ നേരത്തെ തന്നെ സജ്ജമായിരുന്നു. എന്നാല്‍, വിലക്കയറ്റം പപ്പട നിര്‍മാണ മേഖലയെ ബാധിച്ചിട്ടുണ്ട്.

Content Highlights: food order, onam sadya, onam 2022, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented