വൈറലായ വീഡിയോയിൽ നിന്ന് | Photo: Instagram(Screen Grab)
വിചിത്രമായ പല പലഹാരങ്ങളും തയ്യാറാക്കുന്ന വീഡിയോകള്‍ നമ്മള്‍ ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടാകും. പാര്‍ലെ ജി ബിസ്‌കറ്റ് കൊണ്ടുണ്ടാക്കിയ ലഡ്ഡുവാണ് അതില്‍ അവസാനത്തേത്. എന്നാല്‍, ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത് ലെയ്‌സിന്റെ കൂടിനുള്ളില്‍ വെച്ച് തയ്യാറാക്കുന്ന ഓംലറ്റ് ആണ്. കൂടിനുള്ളില്‍ വെച്ച് തന്നെ ലെയ്‌സ് പൊടിച്ചെടുക്കുന്നതാണ് ആദ്യം വീഡിയോയിലുള്ളത്. .
ഇതിലേക്ക് മുട്ട, സവാള, തക്കാളി, മുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുന്നു. ശേഷം ലെയ്‌സ് പാക്കറ്റ് നന്നായി അടച്ച് വെയ്ക്കുന്നു. ശേഷം, അടുപ്പത്ത് ഒരു പാത്രംവെച്ച് വെള്ളം തിളപ്പിക്കുന്നു. ഇതിലേക്ക് ലെയ്‌സ് പാക്കറ്റ് ഇറക്കിവെച്ച് ഓംലറ്റ് തയ്യാറാക്കുന്നതാണ് വീഡിയോയില്‍. ഓംലറ്റ് തയ്യാറാക്കി കഴിഞ്ഞ് അത് ഒരു പാത്രത്തിലേക്ക് മാറ്റി മുറിച്ചെടുക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു.
eatingfoodrecipes എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ 47,000 പേരാണ് കണ്ടിരിക്കുന്നത്. അതേസമയം, ഇങ്ങനെ ഓംലറ്റ് തയ്യാറാക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടു.
ചിപ്‌സും മുട്ടയും ഒന്നിച്ച് പ്ലാസ്റ്റിക് ബാഗിലിട്ട് പാകം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മറ്റൊരാള്‍ പറഞ്ഞു.
Content Highlights: omelette made with lays chips pack, bizzare food, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..