ചൗമിൻ ചേർത്ത വെറൈറ്റി ഓംലെറ്റ്; രണ്ടു രുചികളും നശിപ്പിച്ചുവെന്ന് ഭക്ഷണപ്രേമികൾ


1 min read
Read later
Print
Share

വീഡിയോയിൽ നിന്ന്

മുട്ടവിഭവങ്ങളിൽ മിക്കവർക്കും പ്രിയമുള്ളതാണ് ഓംലെറ്റ്. പച്ചക്കറികളിട്ടും ചിക്കൻ ചേർത്തുമൊക്കെ ഓംലെറ്റിന് വ്യത്യസ്ത ഭാവങ്ങൾ നൽകുന്നവരുണ്ട്. വിചിത്രമായ വിഭവങ്ങൾ വൈറലാകുന്ന സാമൂഹിക മാധ്യമത്തിൽ ഇപ്പോൾ നിറഞ്ഞിരിക്കുന്നതും ഒരു വ്യത്യസ്തമായ ഓംലെറ്റാണ്. സം​ഗതി ചൗമിൻ ഓംലെറ്റ് ആണ്.

പ്രശസ്ത ചൈനീസ് വിഭവമായ ചൗമിൻ ചേർത്ത ഓംലെറ്റാണ് വൈറലാകുന്നത്. ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് പട്ടികയിലും പേരുകേട്ട ചൗമിൻ ചേർത്ത ഓംലെറ്റ് തയ്യാറാക്കുന്നതാണ് വീഡിയോയിലുള്ളത്. രജത് ഉപാധ്യായ് എന്ന ഫുഡ് ബ്ലോ​ഗറാണ് ഈ വീഡിയോ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്.

ഡൽഹിയിലെ തെരുവോരത്ത് ചൗമിൻ ഓംലെറ്റ് തയ്യാറാക്കുന്നയാളിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഈ ഓംലെറ്റ് തയ്യാറാക്കുന്ന വിധവും കക്ഷി വിവരിക്കുന്നുണ്ട്. വലിയ പാത്രത്തിലേക്ക് ബട്ടർ ഇട്ടതിനുശേഷം അരിഞ്ഞുവച്ച പച്ചമുളകും ഇഞ്ചിയും മല്ലിയിലയും സവോളയും മസാലകളും ചേർത്ത് ഇളക്കുന്നു. ശേഷം ഇത് ചൂടായ പാത്രത്തിലേക്ക് ഓംലെറ്റ് തയ്യാറാക്കാനായി ഇടുന്നു. ഇതിനു മുകളിലേക്ക് തയ്യാറാക്കി വച്ച ചൗമിൻ ചേർത്ത് മുകളിൽ മല്ലിയിലയും മസാലയും തക്കാളിയും ചേർത്ത് ചൂടായതിനുശേഷം മറിച്ചിടുന്നു. വീണ്ടും ഓംലെറ്റിന്റെ ഒരുവശത്ത് ചൗമിൻ ചേർത്ത് ഇതേ ചേരുവകൾ ചേർത്ത് ഒരുവശത്തുനിന്ന് മടക്കി പാത്രത്തിലേക്ക് വിളമ്പുന്നു.

ഇരുപത്തിയെട്ടായിരത്തോളം പേരാണ് ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞത്. എന്നാൽ പലർക്കും ഈ വെറൈറ്റി ഓംലെറ്റ് അത്ര പിടിച്ച മട്ടില്ല. എന്തിനാണ് മനോഹരമായ രണ്ടുരുചികളെ നശിപ്പിച്ചത് എന്നാണ് പലരും കമന്റ് ചെയ്തത്. പരീക്ഷണങ്ങളുടെ പേരിൽ നല്ല രുചികളെ ഇല്ലാതാക്കുന്നു എന്നു പറയുന്നവരുമുണ്ട്.

Content Highlights: Old Delhi Street Vendor Makes Chowmein Omelette

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
harvard diet

1 min

അമിത വിശപ്പിനെ തടയാം ; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഇവ

May 29, 2023


.

1 min

വീണ്ടും സൗത്തിന്ത്യന്‍ ഇഷ്ടം ; ചിത്രം പങ്കുവെച്ച് മലൈക

May 27, 2023


.

1 min

ഇങ്ങനെയും സാന്‍ഡ്‌വിച്ച് ഉണ്ടാക്കാം ; വിചിത്രമാണ് ഈ റെക്കോര്‍ഡ് വീഡിയോ

May 26, 2023

Most Commented