'ഇവന്റെ വാക്കും കേട്ട് വന്ന എന്നെ പറഞ്ഞാമതി'; നിവിനൊപ്പം ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവെച്ച് അജു


വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: facebook/ aju varghese

ടനും അടുത്ത സുഹൃത്തുമായ നിവിന്‍ പോളിക്കൊപ്പം ഭക്ഷണം കഴിക്കുന്ന രസകരമായ വീഡിയോ പങ്കുവെച്ച് നടന്‍ അജു വര്‍ഗീസ്. 'ഇവന്റെ വാക്കും കേട്ട് വന്ന എന്നെ പറഞ്ഞാമതി...കിറുക്കന്‍' എന്ന ക്യാപ്ഷനോടെയാണ് അജു ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവെച്ചത്.

ഹോട്ടലില്‍ ആഹാരം കഴിക്കുന്ന നിവിനേയും അജുവിനേയുമാണ് വീഡിയോയില്‍ കാണുന്നത്. നിവിന്‍ ചിക്കനും അജു ചോറുമാണ് കഴിക്കുന്നത്. ഇതിനിടയില്‍ നിവിന്‍ കഴിക്കുന്ന ചിക്കനിലേക്ക് കൊതിയോടെ നോക്കുന്ന അജുവിനെ വീഡിയോയില്‍ കാണാം.



ഇതു കണ്ട് നിവിന്‍ അജുവിനോട് 'ഇനി ഇതും നോക്കിയിരുന്ന്, ഇതിന് കൊതി കിട്ടി, എന്റെ വയറും കേടാക്കിയിട്ടേ ഇറങ്ങുന്നൊള്ളോ, ഒരു മൊന്ത ചോറുണ്ടല്ലോ, എടുത്തു തിന്നൂടേ' എന്ന് പറയുന്നതും വീഡിയോയിലുണ്ട്.

ഇരുവരും തമാശയായി എടുത്തതാണ് ഈ വീഡിയോ. ഇതിന് താഴെ നിരവധി ആരാധകര്‍ കമന്റുമായി എത്തിയിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് പൊറോട്ട കഴിക്കേണ്ടത് എങ്ങനെയെന്ന് അജുവിനും നടി സാനിയ ഇയ്യപ്പനും പഠിപ്പിച്ചുകൊടുക്കുന്ന നിവിന്റെ വീഡിയോയും വൈറലായിരുന്നു.

Content Highlights: nivin pauly and aju varghese at hotel nivin mocks aju video goes viral

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented