നിത അംബാനി കുടിക്കുന്ന പാനീയത്തിന്റെ വില 44 ലക്ഷമോ? ചിത്രത്തിനു പിന്നിലെ സത്യം


നാൽപത്തിനാലു ലക്ഷത്തോളം രൂപയാണ് പാനീയത്തിന്റെ വില. അതിനൊരു കാരണവുമുണ്ട്

നിത അംബാനി, വൈറലാകുന്ന ചിത്രം

റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്സണും സംരംഭകയുമായ നിത അംബാനിയുടെ ചില ചിത്രങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ലോകത്തിൽ‌ വച്ചേറ്റവും വിലപിടിപ്പുള്ള പാനീയം കുടിക്കുന്ന നിത അംബാനി എന്നു പറഞ്ഞായിരുന്നു ചിത്രങ്ങൾ വൈറലായിരുന്നത്. എന്നാൽ സംഗതി വ്യാജമാണെന്നതാണ് സത്യം. മിനറൽ വാട്ടറിന്റെ കുപ്പി മോർഫ് ചെയ്ത് മാറ്റിയ ഫോട്ടോകളാണ് വൈറലായിരുന്നത്.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പാനീയമായ അക്വാ ഡി ക്രിസ്റ്റാലോ ട്രിബ്യൂട്ടോ മൊഡിഗ്ലിയാനി(Acqua di Cristallo Tributo a Modigliani) എന്ന പാനീയം കുടിക്കുന്ന നിത അംബാനി എന്നു പറഞ്ഞാണ് ചിത്രങ്ങൾ വൈറലായത്. അതിനു സമാനമായ കുപ്പിയിൽ നിന്ന് പാനീയം കുടിക്കുന്ന നിത അംബാനിയാണ് ചിത്രങ്ങളിലുണ്ടായിരുന്നത്. എന്നാൽ മിനറൽ വാട്ടറിന്റെ കുപ്പി മോർഫ് ചെയ്ത് മാറ്റിയാണ് വ്യാജചിത്രം നിർമിച്ചത്.

nita ambani
യഥാർഥ ചിത്രം

2015ൽ ഐപിഎൽ‌ കാണുന്ന നിത അംബാനിയാണ് ചിത്രത്തിലുള്ളത്. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മാച്ച് കാണുകയായിരുന്നു നിത. സാധാരണ മിനറൽ വാട്ടർ കുടിക്കുന്ന ചിത്രം ആരോ പകർത്തിയിരുന്നു. ഇതാണ് ഇപ്പോൾ മോർ‌ഫ് ചെയ്ത് മാറ്റി പ്രചരിപ്പിക്കപ്പെട്ടത്.

അക്വാഡി ക്രിസ്റ്റാലോയുടെ വിലയ്ക്ക് പിന്നിൽ

ലോകത്തിൽ വച്ചേറ്റവും വിലയേറിയ പാനീയം എന്നതിന്റെ പേരിൽ ഗിന്നസ് റെക്കോഡിൽ ഇടം നേടിയ പാനീയമാണിത്. 750 മില്ലി ലിറ്ററിന് $60,000 അഥവാ നാൽപത്തിനാലു ലക്ഷത്തോളം രൂപയാണ് പാനീയത്തിന്റെ വില. അതിനൊരു കാരണവുമുണ്ട്. ഭൂമിയുടെ മൂന്ന് വിവിധ ഭാഗങ്ങളിൽ നിന്നാണ് ഈ പാനീയം നിർമിക്കാനുള്ള ജലമെടുക്കുന്നത്. ഫിജി, ഫ്രാൻസ്, ഐസ്ലൻ‍ഡ് തുടങ്ങിയ ഇടങ്ങളിൽ ലഭ്യമാകുന്ന ലോകത്തിലെ ഏറ്റവും ശുദ്ധമായ ജലമാണ് ഈ പാനീയം നിർമിക്കാൻ ഉപയോഗിക്കുന്നത്.

വെള്ളം മാത്രമല്ല, അതു തയ്യാറാക്കി നൽകുന്ന കുപ്പിയും വിലയ്ക്ക് പിന്നിലെ കാരണമാണ്. ഓരോ 750 മില്ലി ഗ്ലാസ് ബോട്ടിലും 24 കാരറ്റ് ഗോൾഡിനാൽ കവർ ചെയ്യപ്പെട്ടതാണ്. തീർന്നില്ല, പ്രശസ്ത ബോട്ടിൽ ഡിസൈനറായ ഫെർനാൻഡോ അൽതാമിരാനോ ആണ് ബോട്ടിൽ ഡിസൈൻചെയ്തിരിക്കുന്നത്. കക്ഷി ഡിസൈൻ ചെയ്ത ബോട്ടിലുകളെല്ലാം ലക്ഷങ്ങൾ വിലയുള്ളവയാണ്. അന്തരിച്ച ഇറ്റാലിയൻ കലാകാരൻ അമെഡിയോ ക്ലെമെന്റെ മൊഡിഗ്ലിയാനിക്ക് ആദരമായാണ് അദ്ദേഹം ഈ ഡിസൈൻ സ്വീകരിച്ചത്.

ഇനിയും തീർന്നില്ല പാനീയ വിശേഷങ്ങൾ. അക്വാ ഡി ക്രിസ്റ്റാലോയുടെ ഓരോ തുള്ളി ജലത്തിലും സ്വർണം അടങ്ങിയിട്ടുണ്ട്.. വെള്ളത്തിലെ സ്വർണത്തിന്റെ സാന്നിധ്യം സാധാരണ ജലത്തേക്കാൾ ഊർജം നൽകുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

Content Highlights: nita ambani water bottle price, Acqua di Cristallo Tributo a Modigliani, acqua di cristallo tributo a modigliani owner


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented