ചിക്കൻ, ചെമ്മീൻ, കാടമുട്ട; ഒന്നല്ല, ഒമ്പത് രുചികളിലാണ് ഇവിടെ സമോസ


ആർ. അജേഷ്

പാലക്കാട് ഹരിക്കാരത്തെരുവിലെ മുസ്‌ലിംപള്ളിക്കുസമീപമുള്ള തന്റെ തട്ടുകടയിൽ സമോസ വിൽക്കുന്ന അബ്ദുൾറഹ്മാൻ

പാലക്കാട്: ഏറുപടക്കത്തിന്റെ രൂപത്തിനുള്ളിൽ മസാലയുടെ എരിപൊരി ഒളിപ്പിച്ച നല്ല ചൂടൻ സമോസ. ഒന്നല്ല, ഒമ്പത് തരത്തിലും ഒമ്പത് രുചികളിലും!

സമോസ കഴിക്കാനെത്തുന്നവർ ഏതുരുചി പരീക്ഷിക്കണമെന്നറിയാതെ കുഴങ്ങും. ബീറ്റ്റൂട്ടും കാരറ്റുമെല്ലാമിട്ട സാധാരണ ‘വെജിറ്റബിൾ’ സമോസ തൊട്ട്, ചിക്കൻ, ചെമ്മീൻ, കോഴിമുട്ട, ചീസ്, കൂൺ, ആലു, കാടമുട്ട എന്നിങ്ങനെ നാവിൽ വെള്ളമൂറുന്ന വ്യത്യസ്ത രുചിയുള്ള സമോസകളുണ്ടിവിടെ. അൽപ്പം മധുരമേകാൻ ആപ്പിളും മുന്തിരിയുമെല്ലാമിട്ട കിടിലൻ ‘ഫ്രൂട്ട്സ് സമോസ’ വേറെയും.

പാലക്കാട് ഹരിക്കാരത്തെരുവിലെ മുസ്‌ലിംപള്ളിക്കു സമീപമുള്ള അബ്ദുൾറഹ്മാന്റെ (46) ചെറിയ തട്ടുകടയാണ് സമോസയുടെ വൈവിധ്യം വിളമ്പുന്നത്. കുട്ടിക്കാലംമുതലേ പിതാവ് മുഹമ്മദ് കാസിമിനൊപ്പം സമോസക്കച്ചവടത്തിലേക്ക് ഇറങ്ങിയതാണ് അബ്ദുൾറഹ്മാൻ. കുറച്ചുകാലത്തിനുശേഷം ജോലിതേടി ഖത്തറിലെത്തിയ അബ്ദുൾ റഹ്മാൻ സമോസക്കച്ചവടം അവിടെയും പരീക്ഷിച്ച് വിജയിച്ചു. കോവിഡ് കാലത്ത് നാട്ടിലേക്ക്‌ മടങ്ങേണ്ടിവന്നു. അന്ന് ഉദിച്ച ആശയമാണ് വ്യത്യസ്ത രുചികളിലുള്ള സമോസകൾ നാട്ടിൽ കച്ചോടം ചെയ്താലോയെന്ന്.

പാളയപ്പേട്ടയിലെ വീട്ടിലാണ് സമോസയ്ക്കുള്ള മസാലക്കൂട്ട് തയ്യാറാക്കലും മൈദമാവിൽ ത്രികോണാകൃതിയിൽ പൊതിഞ്ഞെടുക്കലുമെല്ലാം. അവ പെട്ടികളിലാക്കി തട്ടുകടയിലെ തിളച്ച എണ്ണയിലിട്ട് വറുത്തെടുക്കുന്നതാണ് രീതി. വൈകീട്ട് മൂന്നുമണിമുതൽ രാത്രി ഒമ്പതുമണിവരെയാണ് കച്ചവടം.

വിഭവങ്ങൾക്കനുസരിച്ച് ആറുമുതൽ എട്ടുവരെ രൂപയാണ് സമോസയ്ക്ക്‌ വില. ഭാര്യ സീനത്ത്, മക്കളായ മിർഷാദ് മിർഷിയ എന്നിവരും ബന്ധുവായ അഫ്സലും സഹായികളായി ഒപ്പമുണ്ട്.

കാടമുട്ട സമോസ തയ്യാറാക്കാം

ആദ്യം മസാലക്കൂട്ട് തയ്യാറാക്കണം. ഒരു ഫ്രൈയിങ് പാനിൽ കുറച്ച് എണ്ണയൊഴിച്ച് ചൂടാക്കുക. അതിൽ സവാളയിട്ട് വഴറ്റുക. ഇതിനൊപ്പം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ അരച്ച് ഒപ്പം ചേർക്കുക. ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി എന്നിവ പാകത്തിനുചേർത്ത് ഇളക്കിയെടുക്കുക. മറ്റൊരു പാത്രത്തിൽ കാടമുട്ട വേവിച്ചെടുക്കുക.

ഇനി, സമോസലീഫ് തയ്യാറാക്കലാണ്. മൈദമാവ് ആവശ്യത്തിന് ഉപ്പും വെള്ളവുമൊഴിച്ച് ചപ്പാത്തിക്ക് എന്നപോലെ കുഴച്ച് മയപ്പെടുത്തുക. ശേഷം, ചെറിയ ഉരുളയാക്കി കട്ടികുറച്ച് പരത്തിയെടുക്കുക.

കോൺ ആകൃതിയിൽ മുറിക്കാൻപാകത്തിൽ വെട്ടിയെടുത്തശേഷം അതിലേക്ക് ഒരു ടീസ്പൂൺ മസാലയും ഒരു കാടമുട്ടയും വെക്കുക. മസാല പുറത്തുപോകാതിരിക്കാൻ മുകളിൽ റസ്‌ക്‌പൊടി വിതറാം. ശേഷം ത്രികോണാകൃതിയിൽ മടക്കി ചീനച്ചട്ടിയിലെ തിളച്ച എണ്ണയിലിട്ട്‌ വേവിച്ചെടുക്കാം.

Content Highlights: nine types of samosas


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented