പ്രതീകാത്മക ചിത്രം (Photo: Sreejith P. Raj)
സംസ്ഥാനത്ത് ഷവര്‍മ വില്‍പ്പനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. വൃത്തിഹീനമായ ചുറ്റുപാടില്‍ ഷവര്‍മ വില്‍പ്പന നടത്തുന്നത് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് പുതിയ നിര്‍ദേശം. ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്ന സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ നീക്കം. ലൈസന്‍സില്ലാതെ ഷവര്‍മ വില്‍പ്പന നടത്തിയാല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കും.
ഷവര്‍മ പാര്‍സലായി നല്‍കുന്നുണ്ടെങ്കില്‍ പാക്കറ്റില്‍ അത് ഉണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം. ഒരു മണിക്കൂറിന് ശേഷം ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദേശവും പാക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കണം. വൃത്തിയുള്ള സ്ഥലത്ത് മാത്രമേ ഷവര്‍മ പാചകം ചെയ്യാവൂ. ഷവര്‍മ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്റ്റാന്‍ഡ് വൃത്തിയോടെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. ഒപ്പം ഷവര്‍മ മുറിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന കത്തിയും വൃത്തിയോടെ സൂക്ഷിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ബാക്കി വരുന്ന അവശിഷ്ടങ്ങള്‍ കൃത്യമായി നീക്കി വൃത്തിയോടെ സൂക്ഷിക്കണം.
ഷവര്‍മ തയ്യാറാക്കുന്നവര്‍ ഹെയര്‍ ക്യാപും ഗ്ലൗസും ധരിച്ചിരിക്കണം. തൊഴില്‍ദാതാവ് തൊഴിലാളികളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം.
അതേസമയം, ഷവര്‍മ തയ്യാറാക്കാനുള്ള ചേരുവകളും ഉത്പന്നങ്ങളും എഫ്.എസ്.എസ്.എ.ഐ. അംഗീകാരമുള്ള വ്യാപാരികള്‍നിന്നു മാത്രമമെ വാങ്ങാന്‍ പാടുള്ളൂ. ബ്രെഡ്ഡിലും കുബ്ബൂസിലും ഉപയോഗ കാലാവധി രേഖപ്പെടുത്തുന്ന സ്റ്റിക്കറുകള്‍ പതിച്ചിരിക്കണം.
ചിക്കന്‍ 15 മിനിറ്റും ബീഫ് അരമണിക്കൂറും തുടര്‍ച്ചയായി വേവിക്കണം. അരിഞ്ഞെടുക്കുന്ന ഇറച്ചി വീണ്ടും വേവിച്ചെന്ന് ഉറപ്പാക്കണം.
ഷവര്‍മയിലുപയോഗിക്കുന്ന മയണൈസ് പുറത്തെ താപനിലയില്‍ 2 മണിക്കൂറിലധികം വയ്ക്കാന്‍ പാടില്ല. ഉപയോഗിച്ചശേഷം ബാക്കി വരുന്ന മയണൈസ് 4 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം. 2 ദിവസത്തിന് ശേഷം ഇത് ഉപയോഗിക്കാന്‍ പാടില്ലെന്നും നിർദേശത്തിലുണ്ട്.
Content Highlights: guideline for shawarma making and selling, 5 lakh penalty, food, upto 5 lakh penalty
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..