സൂയസ് കനാല്‍ പ്രതിസന്ധി ആസ്പദമാക്കി ബര്‍ഗര്‍ കിങ്ങ് പുറത്തിറക്കിയ പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സൂയസ് കനാലിനെ തടസപ്പെടുത്തി നില്‍ക്കുന്ന ഒരു ഭീമന്‍ ബര്‍ഗറിന്റെ ചിത്രമാണ് പരസ്യത്തിലുള്ളത്.

ഒരാഴ്ച്ചയോളം സൂയസ് കനാലില്‍ ഉണ്ടായിരുന്ന തടസ്സം ആഗോള വിപണിയേയും കാര്യമായി ബാധിച്ചിരുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ട ഈ പരസ്യത്തിന് മികച്ച പ്രതികരണമല്ല ലഭിച്ചത്. ഇത്തരത്തിലുള്ള പ്രതിസന്ധിയെ സമീപിച്ച രീതി ശരിയല്ലെന്നാണ് പക്ഷം.

ഞങ്ങളുടെ ഫുഡ് ഡെലിവറിയെ തടയാന്‍ ഒന്നിനും ആകില്ലെന്നാണ് പരസ്യത്തിലെ ഉള്ളടക്കം. സ്പാനിഷ് ഭാഷയിലാണ് പരസ്യം പുറത്ത് വിട്ടിരിക്കുന്നത്. ബര്‍ഗര്‍ കിങ്ങ് ചിലി എന്ന ഇന്‍സ്റ്റാഗ്രാം പേജാണ് പരസ്യം പങ്കുവെച്ചത്‌

Content Highlights: New Burger King advertisement