photo:instagram.com/nakuulmehta/
ഡല്‍ഹി സന്ദര്‍ശിക്കുന്നവരുടെ പ്രധാന ആകര്‍ഷണമാണ് അവിടുത്തെ സ്ട്രീറ്റ് ഫുഡ്. ചാന്ദ്‌നി ചൗക്ക്, പഹര്‍ഗഞ്ച് തുടങ്ങി ഓള്‍ഡ് ഡല്‍ഹിയുടെ ഭാഗങ്ങള്‍ സ്ട്രീറ്റ് ഫുഡിന് പേര് കെട്ടതാണ്. സെലിബ്രിറ്റികളും വിനോദസഞ്ചാരികളുമെല്ലാം ഡല്‍ഹിയുടെ തനത് ഭക്ഷണത്തിന്റെ രുചി നുകരാന്‍ അവിടെയെത്താറുണ്ട്.
മിനി സ്‌ക്രീന്‍ താരം നകുല്‍ മേത്തയും ഭാര്യ ജാന്‍കീ പരേഖും തങ്ങളുടെ ഡല്‍ഹിയാത്രയുടെ ഭാഗമായി ഇവിടെയെത്തുകയും സ്ട്രീറ്റ് ഫുഡ് പരീക്ഷിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ പേരു കേട്ട ചോലെ ബട്ടൂരയാണ് അവര്‍ കഴിച്ച വിഭവം.
ഡല്‍ഹിയിലെത്തി ആരോട് ചോദിച്ചാലും ഏറ്റവും നല്ല ചോലെ ബട്ടൂര കഴിയ്ക്കാന്‍ അവര്‍ നിങ്ങള്‍ക്കായി ശുപാര്‍ശ ചെയ്യുന്നത് ഒരേ ഒരു സ്ഥലമാണ്. ഡല്‍ഹിക്കാരുടെ പ്രിയപ്പെട്ട സീതാ റാം ദിവാന്‍ ചന്ദ് . പഹാര്‍പഞ്ചില്‍ സ്ഥിതി ചെയ്യുന്ന ദശാബ്ദങ്ങള്‍ പഴക്കമുള്ള ഭക്ഷണശാലയാണിത്.
അവിടെ ചോലെ ബട്ടൂര കഴിയ്ക്കാന്‍ ഭക്ഷണപ്രേമികളുടെ വന്‍ തിരക്കാണ്. നകുലും ഭാര്യയും ഇവിടെയെത്തുകയും ചോലെ ബട്ടൂര കഴിയ്ക്കുകയും ചെയ്തു. അവര്‍ അവിടെയെത്തിയതിന്റെ വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. കടയുടെ പേര് കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.
തുടര്‍ന്ന് പ്ലേറ്റില്‍ നിറയെ ചോലെ ബട്ടൂരയുമായി അദ്ദേഹം കഴിയ്ക്കാനിരിക്കുന്നതും വീഡിയോയിലുണ്ട്. കൊതിയൂറുന്ന ചോലെ ബട്ടൂരയും ക്യാരറ്റ് അച്ചാറുമെല്ലാം അദ്ദേഹത്തിന്റെ പ്ലേറ്റില്‍ കാണാം. ഭക്ഷണം രുചിയോടെ ആസ്വദിക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങളാണ് പിന്നീട് വീഡിയോയില്‍ കാണുന്നത്.
ചോലെ ബട്ടൂര തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് വീഡിയോയില്‍ നകുല്‍ വ്യക്തമാക്കുന്നുണ്ട്. നിങ്ങള്‍ ചോലെ ബട്ടൂര ഇഷ്ടപ്പെടുന്നില്ലെങ്കില്‍ നമ്മള്‍ക്ക് സുഹൃത്തുക്കളാകുവാന്‍ കഴിയില്ലെന്നാണ് നകുല്‍ വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായെത്തിയത്.
.
Content Highlights: Nakuul Mehta, Jankee Parekh, Chole Bhature ,sita ram diwan chand, delhi,old delhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..